< Back
Entertainment
Lokesh Kanakaraj, Lijo Jose Pellissery, Kadakan, first look poster release, latest malayalam news, ലോകേഷ് കനകരാജ്, ലിജോ ജോസ് പെല്ലിശ്ശേരി, കടകൻ, ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്, ഏറ്റവും പുതിയ മലയാളം വാർത്തകൾ
Entertainment

ലോകേഷ് കനകരാജും ലിജോ ജോസ് പെല്ലിശ്ശേരിയും ചേർന്ന് "കടകൻ "ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി

Web Desk
|
17 Sept 2023 5:53 PM IST

പി.ജി വിദ്യാർഥി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും കടകനുണ്ട്

കൊച്ചി: പ്രേക്ഷക പ്രിയ സംവിധായകരായ ലോകേഷ് കനകരാജും ലിജോ ജോസ് പെല്ലിശ്ശേരിയും ചേർന്ന് "കടകൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി.

കടത്തനാടൻ സിനിമാസ് നിർമിക്കുന്ന ചിത്രം നവാഗതനായ സജിൽ മാമ്പാടാണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. വാണിജ്യ ചിത്രങ്ങൾ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ സംവിധായകരിൽ ഒരാളും പി.ജി വിദ്യാർഥി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും കടകനുണ്ട്.

ഹക്കീം ഷാജഹാൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, രഞ്ജിത്ത്, സോന ഒലിക്കൽ, മണികണ്ഠനാചാരി, ശരത് സഭ, നിർമ്മൽ പാലാഴി, ബിബിൻ പെരുമ്പിള്ളി , മീനാക്ഷി രവീന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു . ഛായാഗ്രഹണം ജാസിൻ ജസീൽ. സംഗീതം ഗോപി സുന്ദർ. അജഗാജന്തരം, അങ്കമാലി ഡയറീസ് കടുവ എന്നീ ചിത്രങ്ങളുടെ എഡിറ്ററായ ഷമീർ മുഹമ്മദ് ആണ് കടകന്റെയും എഡിറ്റിങ് നിർവഹിക്കുന്നത്.

സൗത്ത് ഇന്ത്യയിലെ മികച്ച 3 ഫൈറ്റ് മാസ്റ്റെഴ്സ് ആയ ഫോണിക്സ് പ്രഭു, പിസി സ്റ്റണ്ട്, തവസി രാജ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംഘട്ടനം നിർവഹിക്കുന്നത്.

ഹക്കീമിന്റെ കരിയറിലെ മികച്ച ഒരു വഴിതിരിവ് തന്നെയായിരിക്കും കടകൻ എന്നാണ് സൂചന. മികച്ച അടിയിടി പടങ്ങളുടെ വിഷ്വൽ ട്രീറ്റ്മെന്റ് ഒരുക്കിയവർ ഒന്നിക്കുന്ന ചിത്രം എന്ന രീതിയിൽ "കടകൻ " പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. പി ആർ മഞ്ജു ഗോപിനാഥ്.

Similar Posts