< Back
Entertainment
അഞ്ച് കോടിയിറക്കി 70 കോടി കൊയ്ത് ലവ് ടുഡേ
Entertainment

അഞ്ച് കോടിയിറക്കി 70 കോടി കൊയ്ത് ലവ് ടുഡേ

Web Desk
|
24 Nov 2022 1:53 PM IST

തമിഴ് നാട്ടിൽ മാത്രം ചിത്രം ഇതുവരെ 55 കോടി നേടി

തമിഴ് ചലചിത്ര രംഗത്ത് ചരിത്രം കുറിച്ചിരിക്കുകയാണ് പ്രദീപ് രംഗനാഥൻ സംവിധാനം ചെയ്ത ലവ് ടുഡേ. അഞ്ച് കോടി ബജറ്റിൽ ചിത്രീകരണം പൂർത്തികരിച്ച ചിത്രം 70 കോടിയാണ് നേടിയിരിക്കുന്നത്. തമിഴ് നാട്ടിൽ മാത്രം ചിത്രം ഇതുവരെ 55 കോടി നേടി.

പ്രദീപ് രംഗനാഥൻറെ രണ്ടാമത്തെ ചിത്രമായ ലവ് ടുഡേയിൽ നായകനായി എത്തുന്നതും പ്രദീപ് തന്നെയാണ്. എജിഎസ് എൻ്റർടെയ്ൻമെൻ്റ്സാണ് ചിത്രത്തിൻ്റെ നിർമാണം.ഇവാന നായികയായി എത്തുന്ന ചിത്രത്തിൽ സത്യരാജ്, രാധിക ശരത്കുമാർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഐ.റ്റി കമ്പനിയിൽ ജോലി ചെയ്യുന്ന നായികയുടെയും നായകൻറെയും പ്രണയവും, പരസ്പരം ആഴത്തിൽ അറിയാൻ ഒരു ദിവസത്തേക്ക് മൊബൈൽ ഫോൺ കൈമാറ്റം ചെയ്യുന്നതുമാണ് കഥ.

റെഡ് ജയന്റ് മൂവീസാണ് ലവ് ടുഡേ റിലീസിനെത്തിച്ചത്. തമിഴ്‌നാട്ടിൽ മാത്രം റിലീസ് ചെയ്ത ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയെ തുടർന്ന് ലോകമെമ്പാടും പ്രദർശനം വ്യാപിപ്പിച്ചിട്ടുണ്ട്. ചിത്രം മൊഴിമാറ്റം ചെയ്ത് മറ്റ് ഭാഷകളിലേക്കെത്തിക്കാനുള്ള പ്രവർത്തനങ്ങളിലാണ് അണിയറ പ്രവർത്തകർ.

ചിത്രത്തിൻറെ തെലുങ്ക് പതിപ്പ് നവംബർ 25 ന് തിയേറ്ററുകളിലെത്തും.

Similar Posts