< Back
Entertainment
ഞാന്‍ മരിച്ചിട്ടില്ല, വീട്ടില്‍ വിശ്രമത്തിലാണ്; വ്യാജ മരണവാര്‍ത്തക്കെതിരെ ഗായകന്‍ ലക്കി അലി
Entertainment

ഞാന്‍ മരിച്ചിട്ടില്ല, വീട്ടില്‍ വിശ്രമത്തിലാണ്; വ്യാജ മരണവാര്‍ത്തക്കെതിരെ ഗായകന്‍ ലക്കി അലി

Web Desk
|
6 May 2021 12:04 PM IST

എല്ലാവര്‍ക്കും ഹായ്, ഞാൻ ജീവിച്ചിരിപ്പുണ്ട്, ഒപ്പം വീട്ടിൽ സമാധാനത്തോടെ വിശ്രമിക്കുന്നു

താന്‍ കോവിഡ് ബാധിച്ച് മരിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി ഗായകന്‍ ലക്കി അലിം രംഗത്ത്. താന്‍ മരിച്ചിട്ടില്ലെന്നും വീട്ടില്‍ സമാധാനത്തോടെ വിശ്രമിക്കുകയാണെന്നും ലക്കി അലി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

''എല്ലാവര്‍ക്കും ഹായ്, ഞാൻ ജീവിച്ചിരിപ്പുണ്ട്, ഒപ്പം വീട്ടിൽ സമാധാനത്തോടെ വിശ്രമിക്കുന്നു. ഹഹ..നിങ്ങളെല്ലാവരും സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നു. ഈ വിനാശകരമായ സമയത്ത് ദൈവം നമ്മെയെല്ലാം സംരക്ഷിക്കട്ടെ'' ലക്കി അലിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു.

ലക്കി അലിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ നഫീസ അലിയും രംഗത്തെത്തിയിരുന്നു. ''ലക്കിക്കൊരു കുഴപ്പവുമില്ല, ഉച്ചക്ക് ശേഷം ഞങ്ങള്‍ ചാറ്റ് ചെയ്തതാണ്. അദ്ദേഹം കുടുംബത്തോടൊപ്പം അദ്ദേഹത്തിന്‍റെ ഫാമിലാണ്. അവിടെ കോവിഡില്ല. ആരോഗ്യവാനായിരിക്കുന്നു'' നഫീസ ട്വിറ്ററില്‍ കുറിച്ചു.

90കളില്‍ തിളങ്ങിനിന്ന പോപ് ഗായകനാണ് ലക്കി അലി. നിരവധി ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുള്ള ലക്കി അലി ബോളിവുഡ് പിന്നണി ഗാനരംഗത്തും തിളങ്ങിയിട്ടുണ്ട്.





Similar Posts