< Back
Entertainment
Corona Jawan, first look poster, Lukman,Sreenath Bhasi
Entertainment

മാസ് ലുക്കില്‍ ലുക്മാന്‍, ഒപ്പം ശ്രീനാഥ് ഭാസിയും; 'കൊറോണ ജവാന്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Web Desk
|
1 Feb 2023 10:45 AM IST

നവാഗതനായ സിസി സംവിധാനം ചെയ്യുന്ന ചിത്രം ഒരു മുഴുനീള കോമഡി എന്‍റര്‍ടെയ്നറാണ്

കൊച്ചി: യുവതാരങ്ങളായ ലുക്മാനും ശ്രീനാഥ് ഭാസിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം കൊറോണ ജാവാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജെയിംസ് ആന്റ് ജെറോം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെയിംസും ജെറോമും നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സി.സിയാണ്. ഒരു മുഴുനീള കോമഡി എന്റർടെയ്‌നറായ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് സുജയ് മോഹൻരാജാണ്.




ലുക്മാൻ, ശ്രീനാഥ് ഭാസി, ജോണി ആന്റണി, ധർമ്മജൻ ബോൾഗാട്ടി, ശരത് സഭ, ബ്രിറ്റോ, ഇർഷാദ് അലി സീമ ജി നായർ, ശ്രുതി ജയൻ, സിനോജ് അങ്കമാലി, ഉണ്ണി നായർ, വിജിലേഷ്, അനീഷ് ഗോപാൽ, ശിവജി ഗുരുവായൂർ, തുടങ്ങി വമ്പൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

ജെനീഷ് ജയാനന്ദൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ അരുൺ പുരയ്ക്കൽ വിനോദ് പ്രസന്നൻ റെജി മാത്യൂസ് എന്നിവരാണ്. സംഗീതം - റിജോ ജോസഫ്, പശ്ചാത്തല സംഗീതം, ബിബിൻ അശോക് പ്രൊഡക്ഷൻ കൺട്രോളർ, ജിനു പി.കെ, എഡിറ്റിംഗ് അജീഷ് ആനന്ദ്

Similar Posts