< Back
Entertainment
m jayachandran

എം.ജയചന്ദ്രന്‍

Entertainment

മലയാള സിനിമയില്‍ തനിക്കെതിരെ ശക്തമായ ഒരു ലോബിയുണ്ട്; പല സിനിമകളില്‍ നിന്നും തന്നെ ഒഴിവാക്കിയിട്ടുണ്ടെന്ന് എം.ജയചന്ദ്രന്‍

Web Desk
|
1 Aug 2023 11:39 AM IST

അതിന്‍റെ ഭാഗമായി പല സിനിമകളില്‍ നിന്നും എന്നെ ഒഴിവാക്കിയിട്ടുണ്ട്

തിരുവനന്തപുരം: മലയാള ചലച്ചിത്രസംഗീതമേഖലയില്‍ തനിക്കെതിരെ ശക്തമായ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍. ഇവര്‍ കാരണം നിരവധി സിനിമകളില്‍ നിന്നും തന്നെ പലരും മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നും എന്നാല്‍ തനിക്ക് സ്വന്തമായി ഒരു വഴിയുണ്ടെന്നും ആ വഴിയിലൂടെ മുന്നോട്ടു നീങ്ങുമെന്നും ജയചന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് കേസരി സ്മാരക ട്രസ്റ്റിന്റെ 'മീറ്റ് ദ് പ്രസ്' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെയും സംസ്ഥാന പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങാനുള്ള ഭാഗ്യം എനിക്കുണ്ടായി. സംഗീതത്തിന് വലിയ അദൃശ്യ ശക്തിയുള്ളതായി ഞാന്‍ വിശ്വസിക്കുന്നു. വിവാദങ്ങള്‍ക്കു പിന്നാലെ പോകുന്നില്ല. ഞാന്‍ ഒരു ലോബിയുടെയും ഭാഗമല്ല. എന്നാല്‍ സിനിമയില്‍ ഒരു ശക്തമായ ലോബിയുണ്ട്. അതിന്‍റെ ഭാഗമായി പല സിനിമകളില്‍ നിന്നും എന്നെ ഒഴിവാക്കിയിട്ടുണ്ട്. അടുത്തകാലത്തു പോലും അങ്ങനെ സംഭവിച്ചുവെന്നും ജയചന്ദ്രന്‍ പറഞ്ഞു.

ഈശ്വരന്‍റെ ലോബി എനിക്കൊപ്പമാണ്. അതിന്‍റെ തെളിവാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നേട്ടം. 'സിനിമയില്‍ ഒറ്റയ്ക്ക് നടക്കുന്ന വ്യക്തിയാണ് ഞാന്‍. എനിക്കായി ഒരു പാതയുണ്ട്. അതിലൂടെ ഞാന്‍ മുന്നോട്ടു നീങ്ങും. സിനിമയില്‍ അവസരങ്ങള്‍ ലഭിക്കണമെങ്കില്‍ ഓരോ നിമിഷവും ഞാന്‍ സ്വയം വെല്ലുവിളിച്ച് ഹിറ്റുകള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കണം'- ജയചന്ദ്രന്‍ പറഞ്ഞു. അതേസമയം ചലച്ചിത്ര പുരസ്കാര നിര്‍ണയ സമയത്ത് ജൂറി അംഗം പോലുമല്ലാത്ത അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടിട്ടുണ്ടെങ്കില്‍ അതു തെറ്റാണെന്നും ജയചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.



Similar Posts