< Back
Entertainment
നടി മാലാ പാര്‍വതിയുടെ മാതാവ് അന്തരിച്ചു
Entertainment

നടി മാലാ പാര്‍വതിയുടെ മാതാവ് അന്തരിച്ചു

Web Desk
|
4 Aug 2022 10:00 AM IST

പട്ടം എസ്.യു.ടി ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം

തിരുവനന്തപുരം: നടി മാലാ പാര്‍വതിയുടെ അമ്മയും പ്രശസ്ത ഗൈനക്കോളജിസ്റ്റുമായ ഡോ കെ. ലളിത അന്തരിച്ചു. പട്ടം എസ്.യു.ടി ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരളിലെ അര്‍ബുദബാധയെത്തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 12 മുതല്‍ ചികിത്സയിലായിരുന്നു. മാലാ പാര്‍വതി തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

എസ്.എ.ടി ആശുപത്രി റിട്ട. പ്രഫസറും വകുപ്പുമേധാവിയുമായിരുന്ന ഡോ. ലളിത വിരമിച്ച ശേഷം പട്ടം എസ് യു റ്റി യിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. ലക്ഷ്മി മനു കുമാർ, മാല പാർവതി (നടി) എന്നിവർ മക്കളാണ്. സംസ്കാരം വൈകിട്ട് 5.30ന് ശാന്തികവാടത്തിൽ നടക്കും.

Similar Posts