< Back
Entertainment
റൂബിക്സ് ക്യൂബിൽ മമ്മൂട്ടി; കുഞ്ഞാരാധകന് നന്ദി പറഞ്ഞ് മെഗാസ്റ്റാർ
Entertainment

റൂബിക്സ് ക്യൂബിൽ മമ്മൂട്ടി; കുഞ്ഞാരാധകന് നന്ദി പറഞ്ഞ് മെഗാസ്റ്റാർ

Web Desk
|
10 Feb 2022 5:52 PM IST

നാനൂറ്റി അമ്പതിലേറെ റൂബിക്‌സ് ക്യൂബുകള്‍ ഉപയോഗിച്ചാണ് കൃഷ്ണനീല്‍ മമ്മൂട്ടിയുടെ ചിത്രമൊരുക്കിയിരിക്കുന്നത്

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. പ്രിയതാരം ക്യാമറക്ക് മുന്നിൽ എത്തിയിട്ട് അമ്പത് വർഷം പിന്നിട്ടു. വിവിധ വസ്തുക്കൾ വെച്ച് താരത്തിന്റെ ചിത്രം വരയ്ക്കുന്ന ആരാധകർ അവ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്‌. അത്തരത്തിലൊരു ചിത്രമാണ്‌ ഇപ്പോൾ വൈറലാകുന്നത്. റൂബിക്‌സ് ക്യൂബുകൾ ഉപയോഗിച്ച് മമ്മൂട്ടിയുടെ ചിത്രം തയ്യാറാക്കുന്ന കുഞ്ഞാരാധകന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്.

കൃഷ്ണീൽ അനിൽ ആണ് ചിത്രത്തിന് പിന്നിൽ. നാനൂറ്റി അമ്പതിലേറെ റൂബിക്‌സ് ക്യൂബുകള്‍ ഉപയോഗിച്ചാണ് കൃഷ്ണനീല്‍ മമ്മൂട്ടിയുടെ ചിത്രമൊരുക്കിയിരിക്കുന്നത്. വീഡിയോ ശ്രദ്ധയിൽപ്പെട്ട മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യുകയും കൃഷ്ണീലിന് നന്ദി അറിയിക്കുകയും ചെയ്തു. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി രംഗത്തെത്തിയത്.

'ആ കുഞ്ഞിന് കിട്ടിയ ഏറ്റവും വലിയ നിമിഷമാണല്ലോ ഇക്കയുടെ പോസ്റ്റ്.... എന്നും എന്നും ഓർമ്മിക്കാൻ..... കൊച്ചു കുഞ്ഞിന് പോലും സപ്പോർട്ട് കൊടുക്കുന്ന നമ്മുടെ കൊച്ചു പയ്യൻ.... പിള്ളേരുടെ മനസ്സ് തന്നെ', എന്നാണ് ഒരു ആരാധകന്റെ കമന്റ്.

Similar Posts