< Back
Entertainment
മാധവ് സുരേഷും സൈജു കുറുപ്പും ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്ന അങ്കം അട്ടഹാസം വരുന്നു
Entertainment

മാധവ് സുരേഷും സൈജു കുറുപ്പും ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്ന 'അങ്കം അട്ടഹാസം' വരുന്നു

Web Desk
|
18 Feb 2025 10:46 AM IST

ട്രയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുജിത് എസ്. നായരാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്

തിരുവനന്തപുരം: ട്രയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുജിത് എസ്. നായർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഗ്യാംഗ്സ്റ്റർ ഡ്രാമ ത്രില്ലർ ചിത്രം "അങ്കം അട്ടഹാസം"തിരുവനന്തപുരത്ത് ചിത്രീകരണം തുടങ്ങി. ചിത്രത്തിൽ മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ എന്നിവരാണ് നായകരാകുന്നുത്. ഒപ്പം മഖ്ബൂൽ സൽമാൻ, നന്ദു, അലൻസിയർ, എം.എ നിഷാദ്, സ്വാസിക, സിബി തോമസ് എന്നിവരും അഭിനയിക്കുന്നുണ്ട്.

അനിൽകുമാർ ജി ആണ് ചിത്രത്തിൻ്റെ കോ -റൈറ്ററും നിർമ്മാണവും. ബാനർ - ട്രയാനി പ്രൊഡക്ഷൻസ്, രചന, സംവിധാനം - സുജിത് എസ് നായർ, കോ- റൈറ്റർ, നിർമ്മാണം - അനിൽകുമാർ ജി, കോ- പ്രൊഡ്യൂസർ- സാമുവൽ മത്തായി (യുഎസ്എ), ഛായാഗ്രഹണം - ശിവൻ എസ് സംഗീത്, എഡിറ്റിംഗ് - അജു അജയ്, പ്രൊഡക്ഷൻ കൺട്രോളർ - ഹരി വെഞാറമൂട്, കല- അജിത് കൃഷ്ണ, കോസ്റ്റ്യും - റാണ പ്രതാപ്, ചമയം - സൈജു നേമം, സംഗീതം - ശ്രീകുമാർ, ആലാപനം - വിജയ് യേശുദാസ്, വിനീത് ശ്രീനിവാസൻ, ബിജിഎം - സാം സി.എസ്, ആക്ഷൻസ് - ഫിനിക്സ് പ്രഭു, അനിൽ ബെ്ളയിസ്, സ്റ്റിൽസ് - ജിഷ്ണു സന്തോഷ്, പിആർഓ - അജയ് തുണ്ടത്തിൽ

Similar Posts