< Back
Entertainment
മധുരക്കണക്ക് പ്രദർശനത്തിനെത്തുന്നു: ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ച് മമ്മൂട്ടി
Entertainment

മധുരക്കണക്ക് പ്രദർശനത്തിനെത്തുന്നു: ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ച് മമ്മൂട്ടി

Web Desk
|
18 Feb 2022 5:31 PM IST

എ. ശാന്തകുമാറാണ് കഥയും തിരക്കഥയും സംഭാഷണവുമെഴുതിയിരിക്കുന്നത്

മധുരക്കണക്കോ? അതെന്ത് കണക്ക് എന്ന് ചോദിക്കരുത്. ഹരീഷ് പേരടി, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, സെന്തിൽ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാധേശ്യാം വി. സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരക്കണക്ക്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നടൻ മമ്മൂട്ടി ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തു.

നിഷാ സാരംഗ്, അഞ്ജന അപ്പുക്കുട്ടൻ, ദേവരാജൻ, പ്രദീപ് ബാലൻ, രമേശ് കാപ്പാട് എന്നിവരാണ് മറ്റഭിനേതാക്കൾ. എൻ.എം. മൂവീസ്സിന്റെ ബാനറിൽ നസീർ എൻ.എം. നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ഐസക്ക് നിർവ്വഹിക്കുന്നു. ചിത്രം ഫെബ്രുവരി 20 ന് കോഴിക്കോട് ചിത്രീകരണം ആരംഭിക്കും.

എ. ശാന്തകുമാറാണ് കഥയും തിരക്കഥയും സംഭാഷണവുമെഴുതിയിരിക്കുന്നത്. സംഗീതം- പ്രകാശ് അലക്സാണ്ടർ, വത്സൻ ശങ്കരൻ, എഡിറ്റർ - അയൂബ് ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- നിജിൽ ദിവാകരൻ, കല- മുരളി ബേയ്പ്പൂർ, മേക്കപ്പ്- സുജിത് പറവൂർ, കോസ്റ്റ്യൂം- ചന്ദ്രൻ ചെരുവന്നൂർ, സ്റ്റിൽസ്- ഉണ്ണി ആയൂർ, ഡിസൈൻ- സ്‌കൗട്ട് ഡിസൈൻസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- പ്രശാന്ത് വി. മേനോൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- ഷാജി ഉമ്മൻ, പ്രൊഡക്ഷൻ മാനേജർ- നിഷാന്ത് പന്നിയങ്കര. പി.ആർ.ഒ. - എ.എസ്. ദിനേശ്.

Similar Posts