< Back
Entertainment
മാധുരി ദീക്ഷിത് നായികയാകുന്ന ഫെയിം ഗെയിം സീരീസ് നെറ്റ്ഫ്‌ലിക്‌സിൽ റിലീസിനെത്തുന്നു
Entertainment

മാധുരി ദീക്ഷിത് നായികയാകുന്ന ഫെയിം ഗെയിം സീരീസ് നെറ്റ്ഫ്‌ലിക്‌സിൽ റിലീസിനെത്തുന്നു

Web Desk
|
12 Feb 2022 5:12 PM IST

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ദി ഫെയിം ഗെയിമിന്റെ ട്രെയിലർ പുറത്തുവിട്ടത്

ബോളിവുഡ് നടി മാധുരി ദീക്ഷിത് നായികയായി എത്തുന്ന 'ദി ഫെയിം ഗെയിം' സീരീസ് നെറ്റ്ഫ്‌ലിക്‌സിൽ റിലീസിനെത്തുന്നു. ഫെബ്രുവരി 25 നാണ് ഫെയിം ഗെയിം റിലീസിനെത്തുക. ഇതിന്റെ ട്രെയിലർ നെറ്റ്ഫ്‌ലിക്‌സിലും യൂട്യൂബിലും ലഭ്യമാണ്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ദി ഫെയിം ഗെയിമിന്റെ ട്രെയിലർ പുറത്തുവിട്ടത്.

അനാമിക ആനന്ദിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പരമ്പര.'ഫൈൻഡിംഗ് അനാമിക' എന്നായിരുന്നു ഈ പരമ്പരയ്ക്ക് നേരത്തെ നൽകിയിരുന്ന പേര്. പിന്നീട് ദി ഫെയിം ഗെയിം എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. മറഞ്ഞിരിക്കുന്ന സത്യങ്ങളും വേദനാജനകമായ അനുഭവങ്ങളെയും വെളിപ്പെടുത്തുന്നതാണ് ഈ സീരീസ്. കൂടാതെ നടിയുടെ ജീവിതത്തിലെ ഉയർച്ച താഴ്ച്ചകളെയും സീരിസിൽ പ്രതിപാദിക്കുന്നുണ്ട്. സഞ്ജയ് കപൂർ, മാനവ് കൗൾ, ലക്ഷ്വീർ ശരൺ, സുഹാസിനി മുലേ, മുസ്‌കാൻ ജാഫെരി എന്നിവരും സീരീസിൽ അഭിനേതാക്കളായെത്തുന്നു.

Similar Posts