< Back
Entertainment
mahima nambiar and unni mukundan
Entertainment

'വെല്‍ക്കം മഹിമ നമ്പ്യാർ'; ജയ് ഗണേഷ് അപ്‌ഡേറ്റുമായി ഉണ്ണി മുകുന്ദൻ

Web Desk
|
1 Nov 2023 4:39 PM IST

ഒറ്റപ്പാലത്തെ ഗണേശോത്സ വേദിയിൽ വച്ചാണ് ജയ് ഗണേഷ് സിനിമ ഉണ്ണി മുകുന്ദൻ പ്രഖ്യാപിച്ചിരുന്നത്.

രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ജയ് ഗണേഷിൽ ഉണ്ണി മുകുന്ദന്റെ നായികയായി എത്തുന്നത് മഹിമ നമ്പ്യാർ. സമൂഹമാധ്യമം വഴി ഉണ്ണി മുകുന്ദൻ തന്നെയാണ് നായികയെ വെളിപ്പെടുത്തിയത്. 'മഹിമ നമ്പ്യാർ ജയ് ഗണേഷ് സംഘത്തിൽ ചേർന്നു. വെൽക്കം മഹിമ' എന്നാണ് പോസ്റ്റ്.

ഈയിടെ ഹിറ്റായി മാറിയ ചിത്രം ആർഡിഎക്‌സിൽ മഹിമയുടെ പ്രകടനം പ്രശംസ പിടിച്ചുപറ്റിയിരുന്നു. ചിത്രത്തിൽ ഷെയ്ൻ നിഗത്തിന്റെ നായികയായിരുന്നു മഹിമ. വമ്പൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ ചിത്രം വൻവിജയവും നേടി. നീരജ് മാധവ്, ആന്റണി വർഗീസ്, ബാബു ആന്റണി, ലാൽ, മാലാ പാർവതി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ. മഹിമയുടെ തമിഴ് ചിത്രം രത്തം നവംബർ മൂന്നിന് ഒടിടിയിലുമെത്തുന്നുണ്ട്.



ആഗസ്തിൽ ഒറ്റപ്പാലത്തെ ഗണേശോത്സ വേദിയിൽ വച്ചാണ് ജയ് ഗണേഷ് ഉണ്ണി മുകുന്ദൻ പ്രഖ്യാപിച്ചിരുന്നത്. രഞ്ജിത് ശങ്കറും ഉണ്ണി മുകുന്ദനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ മൂന്നാമത്തെ ചിത്രമാണ് ജയ് ഗണേഷ്.




Similar Posts