< Back
Entertainment
ഞാൻ കുട്ടു, ഇത് പ്രകാശൻ പിന്നെ പുരുഷു  വൈറലായി മലർവാടി ടീമിന്റെ ആദ്യകാല അഭിമുഖം
Entertainment

"ഞാൻ കുട്ടു, ഇത് പ്രകാശൻ പിന്നെ പുരുഷു" വൈറലായി മലർവാടി ടീമിന്റെ ആദ്യകാല അഭിമുഖം

Web Desk
|
19 May 2021 2:17 PM IST

ഒഡീഷനും ഇന്റര്‍വ്യൂവും കഴിഞ്ഞ് വിനീത് ശ്രീനിവാസന്‍ ചിത്രത്തിന്റെ ഭാഗമായ അനുഭവവും താരങ്ങള്‍ അഭിമുഖത്തില്‍ പറയുന്നു

മലയാളക്കര ആഘോഷമാക്കിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ് താരങ്ങളുടെ പഴയകാല അഭിമുഖം പങ്കുവെച്ച് അജു വര്‍ഗീസ്. നിവന്‍ പോളിയും അജുവര്‍ഗീസും ഉള്‍പ്പടെയുള്ള താരങ്ങളുടെ പഴയകാല അഭിമുഖത്തിലെ ഭാഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വിനീത് ശ്രീനിവാസന്റെ അദ്യ ചിത്രത്തിലേക്ക് എത്തിയതും ഷൂട്ടിങ് അനുഭവങ്ങളുമൊക്കെയാണ് ഈ 'പുതുമുഖങ്ങള്‍' ക്യാമറക്ക് മുന്നില്‍ പറഞ്ഞത്.

മലര്‍വാടി ഷൂട്ടിങ് ലൊക്കേഷനില്‍ വിഷു ആഘോഷിക്കുന്ന വേളയിലുള്ള അഞ്ച് കഥാപാത്രങ്ങളുടെയും വിശേഷങ്ങളാണ് അഭിമുഖത്തിലുള്ളത്. ആദ്യമായി ഒരു ഷൂട്ടിങ് ലൊക്കേഷനില്‍ വിഷു ആഘോഷിക്കാന്‍ പറ്റിയതിന്റെ ആവേശവും ഈ തുടക്കക്കാര്‍ ആരും മറച്ചുവെക്കുന്നില്ല.

സ്വന്തം കഥാപാത്രത്തെ പരിചയപ്പെടുത്തിയ സംഘം, ഒഡീഷനും ഇന്റര്‍വ്യൂവും കഴിഞ്ഞ് വിനീത് ശ്രീനിവാസന്‍ ചിത്രത്തിന്റെ ഭാഗമായ അനുഭവവും പറയുന്നു. എത്ര സിനിമകളില്‍ നിങ്ങളില്‍ അഭിനയിച്ചാലും അതെല്ലാം വിനീത് ശ്രീനിവാസന്റെ വിജയമായിരിക്കുമെന്ന് അന്നത്തെ ആ പുതുമഖങ്ങള്‍ക്ക് ടിപ്‌സ് പറഞ്ഞു കൊണ്ടാണ് അഭിമുഖം അവസാനിക്കുന്നത്.

വിനീത് ശ്രീനിവാസന്‍ എഴുതി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ് 2010 ലാണ് റിലീസായത്. വിനീത് ശ്രീനിവാസന്റെ കന്നി സംവിധാന ചിത്രമായ മലര്‍വാടി വലിയ ഹിറ്റായിരുന്നു. തുടര്‍ന്നിങ്ങോട്ട് നിവിന്‍-വിനീത്-അജു കൂട്ടുകെട്ടില്‍ ഒരു പിടി നല്ല ചിത്രങ്ങളാണ് മലയാളികള്‍ക്ക് ലഭിച്ചത്.

Similar Posts