< Back
Entertainment

Entertainment
യുവനടൻ സുജിത്ത് രാജ് കൊച്ചുകുഞ്ഞ് വാഹനാപകടത്തിൽ മരിച്ചു
|9 April 2024 5:28 PM IST
കിനാവള്ളി എന്ന ചിത്രത്തിലൂടെയാണ് സുജിത്ത് സിനിമയിലെത്തിയത്.
കൊച്ചി: യുവനടൻ സുജിത്ത് രാജ് കൊച്ചുകുഞ്ഞ് (32) വാഹനാപകടത്തിൽ മരിച്ചു. ആലുവ- പറവൂര്‍ റോഡ് സെറ്റില്‍മെന്റ് സ്‌കൂളിനു മുന്നില്‍വെച്ച് മാര്‍ച്ച് 26നുണ്ടായ അപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കിനാവള്ളി എന്ന ചിത്രത്തിലൂടെയാണ് സുജിത്ത് സിനിമയിലെത്തിയത്. ചിത്രത്തിൽ ഒരു പാട്ടും സുജിത്ത് പാടിയിട്ടുണ്ട്. രംഗീല, മാരത്തോണ്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഭരതനാട്യം, കര്‍ണാടക സംഗീതം എന്നിവ അഭ്യസിച്ചിരുന്നു. ഇന്ന് വൈകീട്ട് തോന്ന്യക്കാവ് ശ്മശാനത്തിലാണ് സംസ്‌കാരം.