< Back
Entertainment
എന്‍റെ ബീന ഹോസ്പിറ്റലിൽ.. കോവിഡാണ്. കണ്ണീരോടെ നടന്‍ മനോജ് കുമാര്‍
Entertainment

"എന്‍റെ ബീന ഹോസ്പിറ്റലിൽ.. കോവിഡാണ്." കണ്ണീരോടെ നടന്‍ മനോജ് കുമാര്‍

Web Desk
|
11 May 2021 7:35 PM IST

ലൊക്കേഷനില്‍ നിന്നു വന്ന് ക്വാറന്‍റൈനില്‍ കഴിയുകയായിരുന്നു ബീന

മിനിസ്ക്രീന്‍ രംഗത്ത് തിളങ്ങുന്ന താരദമ്പതികളാണ് നടി ബീന ആന്‍റണിയും ഭര്‍ത്താവ് മനോജ് കുമാറും. ഇരുവരും നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ബീനക്ക് കോവിഡ് ബാധിച്ച വിവരം പ്രേക്ഷകരോട് പങ്കുവച്ചിരിക്കുകയാണ് മനോജ്.

''ലൊക്കേഷനില്‍ നിന്നു വന്ന് ക്വാറന്‍റൈനില്‍ കഴിയുകയായിരുന്നു ബീന. എന്നാൽ ശാരീരിക വിഷമതകള്‍ കൂടിയപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോഴേക്കും ന്യുമോണിയ ബാധിച്ചിരുന്നു. ചെസ്റ്റിൽ അണുബാധയുണ്ടായി. പിറ്റേദിവസം അതു കൂടി. ശരീരം മരുന്നുകളോട് പ്രതികരിച്ചില്ല. ആദ്യം ബീനയോട് ഒന്നും പറഞ്ഞില്ല. പിന്നീട് കാര്യങ്ങൾ പറഞ്ഞു. അഞ്ച് ദിവസം കടന്നു പോയതെങ്ങനെയെന്നറിയില്ല. ഈശ്വരന്‍റെ മുന്നിലാണ് എല്ലാം കരഞ്ഞു പറഞ്ഞത്. മറ്റാരോടും ഒന്നും പറഞ്ഞില്ല. ഐ.സി.യു നോക്കണമെന്ന് ഒരു ദിവസം ഡോക്ടർ പറഞ്ഞു. ആവശ്യം വേണ്ടി വന്നാലോ. രോഗം കൂടിയാൽ അവിടെ വെന്‍റിലേറ്ററും മറ്റും ഒഴിവില്ല.

പിറ്റേ ദിവസം ചെറിയ മാറ്റം കണ്ടു. ഇന്നലെ ആശുപത്രിയിൽ നിന്നു വിളിച്ചു. കുഴപ്പമില്ല. നല്ല മാറ്റം കാണുന്നു. നാളത്തെ എക്സ് റേയാണ് പ്രധാനം. ഭയക്കാനില്ലെന്നാണ് പ്രതീക്ഷയെന്നു പറഞ്ഞു. ഇന്നു രാവിലെ എക്സ് റേ എടുത്തു. ദൈവം കാത്തു നല്ല പുരോഗതിയുണ്ട്. പേടിക്കാനില്ലെന്ന് ഡോക്ടർ പറഞ്ഞു''. – മനോജ് പറയുന്നു.



Similar Posts