< Back
Entertainment
ഞെട്ടിച്ച് ഫഹദ്; മാലിക് ട്രയിലര്‍ കാണാം
Entertainment

ഞെട്ടിച്ച് ഫഹദ്; മാലിക് ട്രയിലര്‍ കാണാം

Web Desk
|
6 July 2021 12:49 PM IST

ജൂലൈ 15ന് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണനും ഫഹദ് ഫാസിലും ഒന്നിക്കുന്ന മാലികിന്‍റെ ട്രയിലര്‍ പുറത്തുവിട്ടു. പതിവ് പോലെ ട്രയിലറിലൂടെ ഫഹദ് ഞെട്ടിച്ചിരിക്കുകയാണ്. 55 കാരന്‍ സുലൈമാന്‍ മാലിക് ആയി ഒരു 'ഫഹദ് ഷോ' തന്നെ നടത്തിയിരിക്കുകയാണ് താരം.

നിമിഷ സജയനാണ് നായിക. വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍,ഇന്ദ്രന്‍സ്, സലിം കുമാര്‍ , സനല്‍ അമന്‍, ദിനേഷ് പ്രഭാകര്‍, പാര്‍വതി കൃഷ്ണ, ദിവ്യ പ്രഭ, അപ്പാനി ശരത്, സുധി കൊപ്പ, രാജേഷ് ശര്‍മ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്‍റെ കഥ,എഡിറ്റിംഗ് എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. ആന്‍റോ ജോസഫാണ് നിര്‍മാണം. ക്യാമറ-സാനു ജോണ്‍ വര്‍ഗീസ്, സംഗീതം-സുഷിന്‍ ശ്യാം. ജൂലൈ 15ന് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.



Similar Posts