< Back
Entertainment
ഉണ്ണി മുകുന്ദന്‍ നായകനാകുന്ന മാളികപ്പുറം ചിത്രീകരണം തുടങ്ങി
Entertainment

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന മാളികപ്പുറം ചിത്രീകരണം തുടങ്ങി

Web Desk
|
13 Sept 2022 11:38 AM IST

എരുമേലി ധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങോടെ മാളികപ്പുറം എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്‍റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം.

ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, മനോജ് കെ ജയൻ, ഇന്ദ്രൻസ്, സമ്പത്ത് റാം, രമേഷ് പിഷാരടി, ആൽഫി പഞ്ഞിക്കാരൻ എന്നിവർക്കൊപ്പം ദേവ നന്ദ എന്ന പുതുമുഖമാണ് കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവാഗതനായ വിഷ്ണു ശശിശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വേണുകുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്‍റെയും ആന്‍റോ ജോസഫിന്‍റെ ഉടമസ്ഥതയിലുള്ള ആൻ മെഗാ മീഡിയായുടെയും ബാനറിൽ പ്രിയാ വേണു, നീറ്റാ ആന്‍റോ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

കഡാവർ, പത്താം വളവ്, നൈറ്റ് ഡ്രൈവ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. സന്തോഷ് വർമയുടെ ഗാനങ്ങൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നു. വിഷ്ണുനാരായണനാണ് ഛായാഗ്രഹണം. എഡിറ്റിങ് ചെയ്യുന്നത് സംവിധായകൻ വിഷ്ണു ശശിശങ്കർ തന്നെയാണ്.

കലാസംവിധാനം - സുരേഷ് കൊല്ലം. മേക്കപ്പ് -ജിത്ത് പയ്യന്നൂർ. കോസ്റ്റ്യും ഡിസൈൻ - അനിൽ ചെമ്പൂർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - റജീസ് ആന്‍റണി. ക്രിയേറ്റീവ് ഡയറക്ടർ - ഷംസു സൈബ. പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജയ് പടിയൂർ. ശബരിമല, റാന്നി, പത്തനംതിട്ട എരുമേലി ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കും.

Related Tags :
Similar Posts