< Back
Entertainment
മമ്മൂട്ടിയും ലിജോ പെല്ലിശ്ശേരിയും ഒന്നിക്കുന്നു; ചിത്രീകരണത്തിന് പളനിയിൽ തുടക്കം
Entertainment

മമ്മൂട്ടിയും ലിജോ പെല്ലിശ്ശേരിയും ഒന്നിക്കുന്നു; ചിത്രീകരണത്തിന് പളനിയിൽ തുടക്കം

Web Desk
|
7 Nov 2021 3:26 PM IST

ലിജോയുടെ കഥയ്ക്ക് എഴുത്തുകാരൻ എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്

മമ്മൂട്ടി നായകനാകുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ ചിത്രീകരണത്തിന് പളനിയിൽ തുടക്കമായി. മമ്മൂട്ടിയുടെ പുതിയ നിർമാണ കമ്പനിയായ 'മമ്മൂട്ടി കമ്പനി'യും ലിജോയുടെ ആമേൻ മൂവി മൊണാസ്ട്രിയുമാണ് സിനിമ നിർമിക്കുന്നത്. 'നൻപകൽ നേരത്ത് മയക്കം' എന്നു പേരിട്ട ചിത്രം തമിഴ്‌നാട് പശ്ചാത്തലമായ കഥയാണ് അവതരിപ്പിക്കുന്നത്.

ലിജോ മമ്മൂട്ടിയുമായി ഒന്നിക്കുന്നുവെന്നതു തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ലിജോയുടെ കഥയ്ക്ക് എഴുത്തുകാരൻ എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം അശോകനും ചിത്രത്തിലുണ്ട്. പേരൻപ്, കർണൻ, പുഴു സിനിമകളുടെ കാമറ ചലിപ്പിച്ച തേനി ഈശ്വറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

എംടി വാസുദേവൻ നായരുടെ കഥകൾ ആസ്പദമാക്കി നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കുന്ന ആന്തോളജിയിൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിലും നായകനായി വരുന്നത് മമ്മൂട്ടിയാണ്. പൂർണമായും ശ്രീലങ്കയിലാണ് സിനിമയുടെ ചിത്രീകരണം. ലിജോയുടെ 'ചുരുളി' ഉടൻ ഒടിടി പ്ലാറ്റ്‌ഫോം വഴി റിലീസിനൊരുങ്ങുകയാണ്.

Similar Posts