< Back
Entertainment
അതു സത്യമാണ്, ഞാൻ ഉറങ്ങിക്കിടക്കുമ്പോൾ ‌ഫോൺ എന്നെടുത്തോട്ടെ എന്നു ചോദിച്ച് കൊണ്ടുപോയതാ
Entertainment

''അതു സത്യമാണ്, ഞാൻ ഉറങ്ങിക്കിടക്കുമ്പോൾ ‌ഫോൺ എന്നെടുത്തോട്ടെ എന്നു ചോദിച്ച് കൊണ്ടുപോയതാ''

Web Desk
|
2 March 2022 1:47 PM IST

താൻ ഉറങ്ങിക്കിടക്കുന്ന സമയത്ത് ദുൽഖർ ഫോൺ എടുത്തുകൊണ്ടുപോവുകയായിരുന്നു എന്നാണ് മമ്മൂട്ടി പറഞ്ഞത്

ദുല്‍ഖര്‍ നായകനായ കുറുപ്പ് സിനിമയുടെ പ്രമോഷനുമായി മമ്മൂട്ടി എത്തിയത് ചര്‍ച്ചയായിരുന്നു. സാധാരണ പ്രമോഷന്‍റെ ഭാഗമായി ദുൽഖറിന്‍റെ ചിത്രങ്ങളുടെ പോസ്റ്ററുകളോ ട്രയിലറുകളോ മമ്മൂട്ടി സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറില്ല. എന്നാല്‍ കുറുപ്പിന്‍റെ ട്രയിലര്‍ മമ്മൂട്ടി പങ്കുവച്ചിരുന്നു. മമ്മൂട്ടിയുടെ ഫോൺ അടിച്ചു മാറ്റി ദുൽഖർ തന്നെയാണ് പോസ്റ്റ് ഇട്ടതെന്നായിരുന്നു പിന്നീട് വന്ന ട്രോളുകള്‍. വാർത്താസമ്മേളനത്തിൽ ട്രോളുകൾ സത്യമാണെന്ന് ദുൽഖർ സമ്മതിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഈ സംഭവത്തെക്കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകളാണ് വൈറലാകുന്നത്.

താൻ ഉറങ്ങിക്കിടക്കുന്ന സമയത്ത് ദുൽഖർ ഫോൺ എടുത്തുകൊണ്ടുപോവുകയായിരുന്നു എന്നാണ് മമ്മൂട്ടി പറഞ്ഞത്. 'ഞാൻ ഉറങ്ങിക്കിടക്കുമ്പോൾ ‌ഫോൺ എന്നെടുത്തോട്ടെ എന്നു ചോദിച്ച് കൊണ്ടുപോയതാ. കാര്യം ശരിയാ, അതൊന്നും നമ്മള് വിളിച്ചുകൂവരുതല്ലോ.'താരം പറഞ്ഞു. പുതിയ ചിത്രം ഭീഷ്മപർവ്വത്തിന്‍റെ പ്രമോഷന്‍റെ ഭാ​ഗമായുള്ള അഭിമുഖത്തിനിടെയായിരുന്നു വെളിപ്പെടുത്തൽ.

തനിക്ക് സിനിമയോട് ഇപ്പോഴും ഭ്രമം ആണെന്നും നല്ല കഥാപാത്രങ്ങൾ കിട്ടാൻ അത്യാഗ്രഹമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. അത് കൊണ്ട് കൂടിയാണ് ചാൻസ് ചോദിക്കാറുള്ളതെന്നും ചോദിക്കാതെ നമുക്കൊന്നും കിട്ടില്ലെന്നും മമ്മൂട്ടി അഭിമുഖത്തിൽ പറഞ്ഞു. നാളെയാണ് ഭീഷ്മപര്‍വ്വം തിയറ്ററുകളിലെത്തുന്നത്. അമല്‍ നീരദാണ് സംവിധാനം.

Similar Posts