< Back
Entertainment

Entertainment
വിഷുദിനത്തിൽ പുതിയ ലോഗോ അവതരിപ്പിച്ച് മമ്മൂട്ടി കമ്പനി
|15 April 2023 5:21 PM IST
നേരത്തെ മമ്മൂട്ടി കമ്പനി ഉപയോഗിച്ച ലോഗോയ്‌ക്കെതിരെ കോപ്പിയടി ആരോപണമുണ്ടായിരുന്നു
വിഷു ദിനത്തിൽ പുതിയ ലോഗോ അവതരിപ്പിച്ച് മമ്മൂട്ടിയുടെ സിനിമാ നിർമാണ സ്ഥാപനമായ മമ്മൂട്ടി കമ്പനി. ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് ലോഗോ റിലീസ് ചെയ്തത്. ആഷിഫ് സലീമാണ് ലോഗോ തയ്യാറാക്കിയത്.
മ (മമ്മൂട്ടി) ക (കമ്പനി) എന്നീ മലയാള അക്ഷരങ്ങള്‍ക്ക് പ്രാധാന്യം നൽകുന്നതാണ് ലോഗോ. മമ്മൂട്ടി കമ്പനി എന്ന് ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്.
നേരത്തെ മമ്മൂട്ടി കമ്പനി ഉപയോഗിച്ച ലോഗോയ്‌ക്കെതിരെ കോപ്പിയടി ആരോപണമുണ്ടായിരുന്നു. തുടർന്ന് ലോഗോ പിൻവലിക്കുകയും ജാഗ്രതക്കുറവിന് മമ്മൂട്ടി കമ്പനി ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. 2021ൽ ഡോ. സംഗീത ചേനംപുല്ലി എഴുതിയ മങ്ങിയും തെളിഞ്ഞും ചില സിനിമാ കാഴ്ചകൾ എന്ന പുസ്തകത്തിന്റെ കവറിലെ ലോഗോയുമായുള്ള സാമ്യമാണ് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്.

