Entertainment

Entertainment
കിടപ്പുരോഗികൾക്ക് ആ'ശ്വാസം' പദ്ധതിയുമായി മമ്മൂട്ടി; ഓക്സിജൻ കോൺസൻട്രേറ്ററുകൾ നൽകി
|24 May 2023 2:22 PM IST
ആരോഗ്യ രംഗത്തുണ്ടാകുന്ന പുതിയ മാറ്റങ്ങൾ സാധാരണക്കാർക്കും ലഭ്യമാകേണ്ടതുണ്ടെന്ന് മമ്മൂട്ടി
കൊച്ചി: കിടപ്പുരോഗികൾക്ക് ഓക്സിജൻ കോൺസൻട്രേറ്ററുകൾ സൗജന്യമായി നൽകി നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ. അന്തരീക്ഷത്തിലെ വായുവിൽ നിന്നും നൈട്രജനെ വേർതിരിച്ച്, ശുദ്ധമായ ഓക്സിജൻ രോഗികൾക്ക് ലഭ്യമാക്കുന്ന ഓക്സിജൻ കോൺസൻട്രേറ്ററുകളാണ് കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ ആ'ശ്വാസം' പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തത്.
കൊച്ചിയിൽ നടന്ന ചടങ്ങിൽ നടൻ മമ്മൂട്ടി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്ന് നടത്തുന്ന പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ 50 ഓക്സിജൻ കോൺസൻട്രേറ്ററുകളാണ് വിതരണം ചെയ്യുക. ആരോഗ്യ രംഗത്തുണ്ടാകുന്ന പുതിയ മാറ്റങ്ങൾ സാധാരണക്കാർക്കും ലഭ്യമാകേണ്ടതുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.