< Back
Entertainment
മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ് ടീസർ നാളെ
Entertainment

മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ടീസർ നാളെ

Web Desk
|
3 Dec 2024 10:20 PM IST

ഗൗതം മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്'

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്'. ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പുതിയ അപ്ഡേഷനുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. ചിത്രത്തിന്റെ ടീസർ നാളെ വൈകീട്ട് ഏഴിന് റിലീസ് ചെയ്യും. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയ വഴി അറിയിച്ചത്.

ഗൗതം മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്'. ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം നിർമിക്കുന്നത് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ്.

മമ്മൂട്ടിയെ കൂടാതെ വിനീത്, ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലായി പ്രധാനമായും ചിത്രീകരിക്കുന്ന സിനിമയുടെ ചിത്രീകരണം ഉടൻ പൂർത്തിയാകും.

Similar Posts