< Back
Entertainment

Entertainment
'രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാൾ'; കൊച്ചുമകൾക്ക് ആശംസകൾ നേർന്ന് മമ്മൂട്ടി
|5 May 2021 10:07 PM IST
കൊച്ചുമകൾക്ക് ആശംസ അറിയിച്ച മമ്മൂട്ടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്
നടൻ ദുൽഖറിന്റെ മകൾ മറിയം സൽമാന് ഇന്ന് നാലാം പിറന്നാൾ. കൊച്ചുമകൾക്ക് ആശംസ അറിയിച്ച മമ്മൂട്ടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മലയാളത്തിലെ പ്രധാന താരങ്ങളെല്ലാം തന്നെ മെഗാസ്റ്റാറിന്റെ കൊച്ചുമകൾക്ക് ആശംസകളറിയിച്ച് എത്തി. 'എന്റെ രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാൾ' എന്ന ക്യാപ്ഷനോടെയാണ് മമ്മൂട്ടി മറിയത്തിന്റെ ചിത്രം പങ്കുവെച്ചത്.


