< Back
Entertainment
ഏഴാം നാള്‍ കഥ പറയാന്‍ ഒരു വിശിഷ്ടാതിഥി എത്തി: നിഗൂഢത നിറച്ച് പുഴു ട്രെയിലര്‍
Entertainment

'ഏഴാം നാള്‍ കഥ പറയാന്‍ ഒരു വിശിഷ്ടാതിഥി എത്തി': നിഗൂഢത നിറച്ച് പുഴു ട്രെയിലര്‍

Web Desk
|
1 May 2022 6:11 PM IST

സോണി ലിവില്‍ മെയ് 13ന് സിനിമയെത്തും

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും മുഖ്യ കഥാപാത്രങ്ങളായെത്തുന്ന പുഴു സിനിമയുടെ ട്രെയിലര്‍ പുറത്ത്. ആകാംക്ഷയും നിഗൂഢയും നിറച്ച ട്രെയിലറാണ് പുറത്തുവന്നിരിക്കുന്നത്. റത്തീന സംവിധാനം ചെയ്ത പുഴു ഒ.ടി.ടി റിലീസായാണ് പ്രേക്ഷകരിലേക്കെത്തുക. സോണി ലിവില്‍ മെയ് 13ന് സിനിമയെത്തും.

ഹർഷദിന്‍റേയാണ് കഥ. ഹര്‍ഷദിനൊപ്പം ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ് തിരക്കഥയെഴുതിയത്. നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്.

തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജേക്സ് ബിജോയുടേതാണ് സംഗീതം. ബാഹുബലി, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ് പുഴുവിന്റെയും കലാസംവിധാനം.

സിൻ സിൽ സെല്ലുലോയ്ഡിന്‍റെ ബാനറിൽ എസ്.ജോർജ് ആണ് നിർമാണം. ദുൽഖർ സൽമാന്‍റെ വേ ഫെറർ ഫിലിംസാണ് ചിത്രത്തിന്റെ സഹനിർമാണവും വിതരണവും.

പ്രൊജക്ട് ഡിസൈനർ- എൻ.എം ബാദുഷ, സൌണ്ട്- വിഷ്ണു ഗോവിന്ദും ശ്രീശങ്കറും. പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, മേക്കപ്പ്- അമൽ ചന്ദ്രനും എസ്. ജോർജും, പബ്ലിസിറ്റി ഡിസൈൻസ്- ആനന്ദ് രാജേന്ദ്രൻ

Similar Posts