< Back
Entertainment
കാതലിലെ തന്‍റെ ഭാഗം പൂര്‍ത്തിയാക്കി; സെറ്റില്‍ ബിരിയാണി വിളമ്പി മമ്മൂട്ടി
Entertainment

കാതലിലെ തന്‍റെ ഭാഗം പൂര്‍ത്തിയാക്കി; സെറ്റില്‍ ബിരിയാണി വിളമ്പി മമ്മൂട്ടി

Web Desk
|
19 Nov 2022 7:55 AM IST

സഹപ്രവർത്തകർക്ക് ഭക്ഷണം വിളമ്പി കൊടുക്കുന്ന ചിത്രങ്ങൾ മമ്മൂട്ടി തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് കാതല്‍. ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുക്കുന്ന സിനിമയില്‍ ജ്യോതികയാണ് നായിക. ഇപ്പോള്‍ ചിത്രത്തിലെ തന്‍റെ ഭാഗം പൂര്‍ത്തിയാക്കിയിരിക്കുകയാണ് മമ്മൂട്ടി. ഇതിന്‍റെ സന്തോഷം സെറ്റില്‍ ബിരിയാണി വിളമ്പിയാണ് പ്രകടിപ്പിച്ചത്.

സഹപ്രവർത്തകർക്ക് ഭക്ഷണം വിളമ്പി കൊടുക്കുന്ന ചിത്രങ്ങൾ മമ്മൂട്ടി തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ജ്യോതികയെയും ജിയോ ബേബിയെയും ചിത്രങ്ങളില്‍ കാണാം. നേരത്തെ കാതല്‍ ലൊക്കേഷനിലെത്തിയ നടന്‍ സൂര്യക്ക് മമ്മൂട്ടി ബിരിയാണി വച്ചുനല്‍കിയിരുന്നു. കൊച്ചിയിലെ ലൊക്കേഷനിലെത്തിയ സൂര്യക്കൊപ്പം താരം ബിരിയാണി കഴിക്കുകയും ചെയ്തു.

നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷം ജ്യോതിക മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് കാതല്‍. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയും ചേർന്നാണ് കാതലിന്‍റെ തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ സഹസംവിധായകൻ അഖിൽ ആനന്ദനും ചീഫ് അസോസിയേറ്റ് ഡയറക്ടർ മാർട്ടിൻ എൻ ജോസഫും കുഞ്ഞില മസ്സില്ലാമണിയുമാണ്.

Similar Posts