< Back
Entertainment
ഇരുളും വെളിച്ചവും ഇടകലരുന്ന ദുരൂഹതകൾ...; ക്രിസ്റ്റഫർ പുതിയ പോസ്റ്റർ
Entertainment

'ഇരുളും വെളിച്ചവും ഇടകലരുന്ന ദുരൂഹതകൾ...'; 'ക്രിസ്റ്റഫർ' പുതിയ പോസ്റ്റർ

ijas
|
22 Sept 2022 7:27 PM IST

ആറാട്ടിന് ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ക്രിസ്റ്റഫർ’

മമ്മൂട്ടിയെ നായക കഥാപാത്രമാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന 'ക്രിസ്റ്റഫർ' സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ''For Him, Justice is an Obsession..." എന്ന തലക്കെട്ടോടെയുള്ള പോസ്റ്ററിൽ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലുള്ള മമ്മൂട്ടിയെ ആണ് കാണിക്കുന്നത്. ബയോഗ്രഫി ഓഫ് എ വിജിലന്‍റ് കോപ്പ് എന്നാണ് ത്രില്ലർ ചിത്രത്തിന്‍റെ ടാഗ് ലൈന്‍. ആർ.ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

ഒട്ടേറെ ഹിറ്റുകളുടെ രചന നിര്‍വ്വഹിച്ചിട്ടുള്ള ഉദയകൃഷ്‍ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നീ മൂന്ന് നായികമാരാണ് ചിത്രത്തില്‍. തെന്നിന്ത്യന്‍ താരം വിനയ് റായ് ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എറണാകുളം, പൂയംകുട്ടി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം: ജസ്റ്റിൻ വർഗീസ്. എഡിറ്റിംഗ്: മനോജ്. പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ. കലാ സംവിധാനം: ഷാജി നടുവിൽ. വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ. ചമയം: ജിതേഷ് പൊയ്യ. ആക്ഷൻ കൊറിയോഗ്രഫി: സുപ്രീം സുന്ദർ. ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്. പി.ആർ.ഒ: പി ശിവപ്രസാദ്, നിയാസ് നൗഷാദ്. മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റര്‍ടെയിന്‍മെന്‍റ്സ്. സ്റ്റിൽസ്: നവീൻ മുരളി. ഡിസൈൻ: കോളിൻസ് ലിയോഫിൽ.

Similar Posts