< Back
Entertainment

Entertainment
മമ്മൂട്ടിയോട് 'അസ്സലാമു അലൈക്കും' പറഞ്ഞ് കുഞ്ഞ് ആരാധകന്‍, സുഖാന്വേഷണം; വീഡിയോ വൈറല്‍
|17 April 2021 12:21 PM IST
മമ്മൂട്ടിയും കുട്ടി ആരാധകനും തമ്മിലുള്ള ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ
വഴിയരികില്‍ കണ്ട ഒരു കുട്ടി ആരാധകനോട് സുഖാന്വേഷണം നടത്തുന്ന നടന്‍ മമ്മൂട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കാറിലിരിക്കുന്ന താരത്തോട് കുട്ടി അസ്സലാമു അലൈക്കും എന്ന് പറഞ്ഞാണ് സംഭാഷണം ആരംഭിക്കുന്നത്. വാ അലൈക്കുമുസ്സലാം എന്ന് താരം മറുപടിയും കൊടുത്തു. പിന്നീട് എന്തുണ്ട് വിശേഷം, സുഖമാണോ എന്ന് കുട്ടി ചോദിക്കുകയും മമ്മൂട്ടി അതിന് ഉത്തരം നല്‍കുന്നതുമാണ് വീഡിയോയിലുള്ളത്. ഏതായാലും ഇതിനെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ
വീഡിയോ കാണാം: