Entertainment
ഇച്ചാക്കയുമൊത്ത് ലാലേട്ടൻ; മോഹൻലാലിന്റെ പുതിയ ഫ്‌ളാറ്റ് സന്ദർശിച്ച് മമ്മൂട്ടി
Entertainment

ഇച്ചാക്കയുമൊത്ത് ലാലേട്ടൻ; മോഹൻലാലിന്റെ പുതിയ ഫ്‌ളാറ്റ് സന്ദർശിച്ച് മമ്മൂട്ടി

Web Desk
|
21 Aug 2022 7:13 PM IST

ഇരുവരും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം നിമിഷങ്ങൾക്കകമാണ് വൈറലായത്

നടൻ മോഹൻലാലിന്റെ കൊച്ചിയിലെ കുണ്ടന്നൂരിലുള്ള പുതിയ ആഡംബര ഫ്‌ളാറ്റ് സന്ദർശിച്ച് നടൻ മമ്മൂട്ടി. സന്ദർശനത്തിന്റെ ചിത്രം ഇരുവരും ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ഇച്ചാക്കായെന്ന അടിക്കുറിപ്പോടെയായിരുന്നു മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മമ്മൂട്ടിയാകട്ടെ ഫേസ്ബുക്ക് പോസ്റ്റിൽ 'അറ്റ് ലാൽസ് ന്യൂ ഹോം' എന്നും കുറിച്ചു. ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.


ഏതാണ്ട് 9000 ചതുരശ്ര അടിയിൽ നിർമിച്ചിട്ടുള്ള ഡ്യൂപ്ലക്സ് ഫ്ളാറ്റാണ്. ഗസ്റ്റ് ലിവിങ്, ഡൈനിങ് റൂം, പൂജാ മുറി, പാൻട്രി കിച്ചൺ, വർക്കിങ് കിച്ചൺ, മേക്കപ്പ് റൂം, സ്റ്റാഫ് റൂം എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഫ്ളാറ്റിനകത്ത് ക്രമീകരിച്ചിട്ടുണ്ട്. നാല് ബെഡ്റൂമുകളാണ് ഒരുക്കിയിരിക്കുന്നത്. വിശാലമായ കിച്ചണും പൂജാമുറിയും ഫ്ളാറ്റിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

Similar Posts