< Back
Entertainment
മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം പൂര്‍ത്തിയായി; ഇനി സ്ക്രീനില്‍
Entertainment

മമ്മൂട്ടിയുടെ 'ഭീഷ്മപര്‍വ്വം' പൂര്‍ത്തിയായി; ഇനി സ്ക്രീനില്‍

Web Desk
|
21 Sept 2021 10:16 AM IST

ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ 'ഭീഷ്‍മ വര്‍ധന്‍' എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന 'ഭീഷ്മപര്‍വ്വ'ത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിന്‍റെ രചയിതാവ് ദേവ്ദത്ത് ഷാജിയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. മമ്മൂട്ടി-അമല്‍ നീരദ് ചിത്രത്തിനായി തൂലിക ചലിപ്പിക്കാന്‍ കഴിഞ്ഞത് തന്‍റെ ഭാഗ്യമാണെന്നും ശേഷം സ്‌ക്രീനില്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു.




ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ 'ഭീഷ്‍മ വര്‍ധന്‍' എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. വന്‍ താര നിര അണിനിരക്കുന്ന ചിത്രത്തില്‍ തബു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്‍ഡ, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളായി അഭിനയിക്കുന്നത്.

ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതം സുഷിന്‍ ശ്യാം ആണ്. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. അമല്‍ നീരദും ദേവ്‍ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

'ബിഗ്ബി'യ്ക്ക് ശേഷം മമ്മൂട്ടിയും അമല്‍നീരദും ഒന്നിക്കുന്ന ചിത്രമാണിത്. ബിഗ് ബിയുടെ രണ്ടാം ഭാഗം ' ബിലാല്‍' പ്രഖ്യാപിച്ചിരുന്നുവെങ്കിലും കൊറോണ കാരണം മാറ്റിവെയ്ക്കുകയായിരുന്നു.

Similar Posts