< Back
Entertainment
മണിരത്നവും വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുന്നു; നായിക സായ് പല്ലവി, സംഗീതം എ.ആര്‍ റഹ്മാൻ
Entertainment

മണിരത്നവും വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുന്നു; നായിക സായ് പല്ലവി, സംഗീതം എ.ആര്‍ റഹ്മാൻ

Web Desk
|
20 March 2026 12:54 PM IST

'ചെക്ക ചിവന്ത വാനം' എന്ന ചിത്രത്തിന് ശേഷം വിജയ് സേതുപതി വീണ്ടും മണിരത്നത്തിനൊപ്പം ചേരുകയാണ് ഈ ചിത്രത്തിലൂടെ

ചെന്നൈ: കമൽഹാസൻ നായകനായ തഗ് ലൈഫ് എന്ന ചിത്രത്തിന്‍റെ പരാജയത്തിന് ശേഷം മണിരത്നം ഒരുക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. വിജയ് സേതുപതിയും സായ് പല്ലവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് എ.ആര്‍ റഹ്മാനാണ്. മണിരത്നത്തിന്‍റെ നിര്‍മാണ കമ്പനിയായ മദ്രാസ് ടാക്കീസാണ് പുതിയ സിനിമ പ്രഖ്യാപിച്ചത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 'കച്ചി സേര' ഫെയിം സായ് അഭ്യങ്കർ ആണ് സംഗീത സംവിധായകൻ എന്ന തരത്തിൽ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്കാണ് ഇതോടെ വിരാമമായത്. 1992-ലെ 'റോജ' മുതൽ തുടങ്ങിയ മണിരത്നം- റഹ്മാൻ കൂട്ടുകെട്ട് ഈ ചിത്രത്തിലൂടെ തങ്ങളുടെ 34 വർഷത്തെ ജൈത്രയാത്ര തുടരുകയാണ്.സായ് അഭ്യങ്കർ സംഗീതം നൽകുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നുവെങ്കിലും, മണിരത്നം റഹ്മാനിൽ തന്നെ ഉറച്ചുനിൽക്കുകയായിരുന്നു. സോണി മ്യൂസിക് സൗത്ത് ആണ് ചിത്രത്തിന്‍റെ ഓഡിയോ പാർട്ണർ.

'ചെക്ക ചിവന്ത വാനം' എന്ന ചിത്രത്തിന് ശേഷം വിജയ് സേതുപതി വീണ്ടും മണിരത്നത്തിനൊപ്പം ചേരുകയാണ് ഈ ചിത്രത്തിലൂടെ. മദ്രാസ് ടാക്കീസ്, ലൈക പ്രൊഡക്ഷൻസ്, ഇന്ത്യ ടാക്കീസ് എന്നിവർ സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു പക്കാ 'റൊമാന്‍റിക് എന്റർടൈനർ' ആയിരിക്കും ചിത്രമെന്നാണ് സൂചനകൾ. ജൂലൈ മാസത്തോടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

View this post on Instagram

A post shared by Madras Talkies (@madrastalkies)

Similar Posts