< Back
Entertainment

Entertainment
മഞ്ജു വാര്യറുടെ ഇന്‍ഡോ - അറബിക് ചിത്രം; 'ആയിഷ'യുടെ ട്രെയിലർ പുറത്ത്
|7 Jan 2023 8:45 AM IST
മലയാളത്തിന് പുറമെ അറബി, ഇംഗ്ലിഷ്, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും 'ആയിഷ' പ്രദര്‍ശനത്തിനെത്തും
മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യർ പ്രധാനവേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ആയിഷയുടെ ട്രെയിലർ പുറത്തിറങ്ങി. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സംവിധായകൻ സക്കറിയ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ആമീർ പള്ളിക്കലാണ്.
നീണ്ട ഇടവേളയ്ക്ക് ശേഷം റാസൽ ഖൈമയിൽ ചിത്രീകരിക്കുന്ന സിനിമയാണ് 'ആയിഷ'. പ്രേതഭവനം എന്ന് വിശേഷിപ്പിക്കുന്ന അൽ ഖസ് അൽ ഗാഖിദ് കൊട്ടാരത്തിലാണ് ആയിഷ ചിത്രീകരിച്ചിരുന്നത്. മലയാളത്തിന് പുറമെ അറബി, ഇംഗ്ലിഷ്, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ആയിഷ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിനായി മഞ്ജു വാര്യർ അറബി ഭാഷ പഠിക്കുകയായിരുന്നു. സജ്ന,രാധിക,പൂർണിമ, ലത്തീഫ, സുമയ്യ, ജെന്നിഫർ, സറഫീന, എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ജനുവരി 20 നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.