< Back
Entertainment
Manjummel Boys soubin shahir
Entertainment

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഷാഹിർ ഇന്ന് ഹാജരാകും

Web Desk
|
20 Jun 2025 8:01 AM IST

സൗബിനൊപ്പം സഹനിർമാതാക്കളായ ബാബു ഷാഹിർ,ഷോൺ ആന്‍റണി എന്നിവർക്കും നോട്ടീസ് നൽകിയിരുന്നു

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിർ ഇന്ന് ഹാജരാകും. 14 ദിവസത്തിനകം ഹാജരാകണം എന്ന് ആവശ്യപ്പെട്ട് നിർമാതാക്കൾക്ക് നേരത്തെ പൊലീസ് നോട്ടീസ് നൽകിയിരുന്നു. സൗബിനൊപ്പം സഹനിർമാതാക്കളായ ബാബു ഷാഹിർ,ഷോൺ ആന്‍റണി എന്നിവർക്കും നോട്ടീസ് നൽകിയിരുന്നു.

ലാഭവിഹിതം നല്‍കിയില്ലെന്ന മരട് സ്വദേശിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിറാജ് വലിയതുറയാണ് പരാതിക്കാരന്‍. സിനിമയുടെ നിര്‍മാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ തന്‍റെ കൈയില്‍നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസവഞ്ചനകാണിച്ചുവെന്നുമാണ് പരാതി.

വാഗ്ദാനം നല്‍കിയ പണം കൃത്യസമയത്ത് നല്‍കിയില്ലെന്നാണ് പ്രതിയാക്കപ്പെട്ട നിര്‍മാതാക്കളുടെ വാദം. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങി. അത് വലിയ നഷ്ടത്തിന് കാരണമായെന്നും അതിനാലാണ് സിറാജിന് തുക തിരിച്ചുനല്‍കാതിരുന്നതെന്നുമാണ് നിര്‍മാതാക്കളുടെ വാദം.

Similar Posts