< Back
Entertainment
അതിശയക്കാഴ്ചകളുടെ കടൽപ്പൂരം; മരക്കാർ ട്രയിലർ സൂപ്പർ ഹിറ്റ്
Entertainment

അതിശയക്കാഴ്ചകളുടെ കടൽപ്പൂരം; മരക്കാർ ട്രയിലർ സൂപ്പർ ഹിറ്റ്

Web Desk
|
30 Nov 2021 4:32 PM IST

മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ബജറ്റ് ചിത്രമായ മരക്കാറിന്റെ മുടക്കുമുതൽ 100 കോടിയാണ്.

മലയാള സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന 'മരക്കാർ: അറബിക്കടലിന്റെ സിഹം' ചിത്രത്തിന്റെ ട്രയിലർ പുറത്തുവിട്ടു. അതിശയങ്ങൾ ഏറെ ഒളിപ്പിച്ച ബ്രഹ്‌മാണ്ഡ ചിത്രമാകും മരക്കാർ എന്ന് ട്രയിലറിൽ നിന്ന് വ്യക്തം. ഡിസംബർ രണ്ടിനാണ് സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്.

മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ബജറ്റ് ചിത്രമായ മരക്കാറിന്റെ മുടക്കുമുതൽ 100 കോടിയാണ്. പോയവർഷം റിലീസിനെത്തേണ്ടിയിരുന്ന ചിത്രമായിരുന്നു മരക്കാർ. കോവിഡ് സാഹചര്യത്തെ തുടർന്നാണ് റിലീസ് നീണ്ടുപോയത്. ആറ് ദേശീയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം.

ഒരുപിടി മികച്ച താരങ്ങളും സിനിമയിൽ അഭിനയിക്കുന്നു. പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെൻറ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നു. സംവിധായകനായ പ്രിയദർശനും അനി ഐവി ശശിയും ചേർന്നാണ് തിരക്കഥ.

അതിനിടെ, തന്റെയും പ്രിയദർശന്റെയും സ്വപ്‌നമാണ് കുഞ്ഞാലിമരക്കാരെന്ന് മോഹൻലാൽ പറഞ്ഞു. 'തീർച്ചയായും മലയാളത്തിനും ഇന്ത്യൻ സിനിമയ്ക്കും അഭിമാനിക്കാവുന്ന പ്രോജക്ട് ആയിരിക്കും മരക്കാർ. ഈ സിനിമ മുഴുവനായി ചിത്രീകരിച്ചിരിക്കുന്നത് ഹൈദരാബാദ് ഫിലിം സിറ്റിയിലാണ്. മൂന്ന് കപ്പലുകൾ ഇതിനായി നിർമിച്ചു.' - മോഹൻലാൽ പറഞ്ഞു.


Related Tags :
Similar Posts