< Back
Entertainment
റോഷനും ഷൈൻ ടോമും ബാലുവും നായകന്മാര്‍; മഹാറാണി യ്ക്ക് തുടക്കം
Entertainment

റോഷനും ഷൈൻ ടോമും ബാലുവും നായകന്മാര്‍; 'മഹാറാണി' യ്ക്ക് തുടക്കം

Web Desk
|
28 Sept 2022 7:09 PM IST

ജി.മാർത്താണ്ഡനാണ് സംവിധായകന്‍

യുവടന്മാരായ റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി.മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മഹാറാണി'യുടെ പൂജയും സ്വിച്ചോൺ കർമവും കൊച്ചിയിൽ നടന്നു. എസ്.ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് 'ഇഷ്‌ക്ക്' ചിത്രത്തിന്റെ തിരക്കഥാകൃത്ത് രതീഷ് രവി ആണ്. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ എൻ.എം ബാദുഷ ആണ് സഹ നിർമ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സിൽക്കി സുജിത്. മുരുകൻ കാട്ടാക്കടയുടെയും, അൻവർ അലിയുടെയും, രാജീവ് ആലുങ്കലിന്റെയും വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതമൊരുക്കുന്നത്.

ഹരിശ്രീ അശോകൻ ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ എന്നിവരും വേഷമിടുന്ന മഹാറാണിയുടെ ചിത്രീകരണം ഒക്ടോബർ ഒന്നിന് ചേർത്തലയിൽ ആരംഭിക്കും. ക്യാമറ - ലോകനാഥൻ, എഡിറ്റർ നൗഫൽ അബ്ദുള്ള, കല - സുജിത് രാഘവ്, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, വസ്ത്രാലങ്കാരം - സമീറ സനീഷ്,

മേക്കപ്പ് - ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, മനോജ് പന്തയിൽ, ക്രീയേറ്റീവ് കോൺട്രിബൂട്ടേഴ്‌സ്- ബൈജു ഭാർഗവൻ, സിഫസ് അഷ്‌റഫ്, അസോസിയേറ്റ് ഡയറക്റ്റർ - സാജു പൊറ്റയിൽക്കട ,റോഷൻ അറക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മാനേജർ - ഹിരൺ മോഹൻ, പി.ആർ.ഒ - പി ശിവപ്രസാദ്, സൗണ്ട് മിക്സിങ് - എം.ആർ രാജാ കൃഷ്ണൻ, സ്റ്റിൽസ് -അജി മസ്‌കറ്റ്, ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Similar Posts