< Back
Entertainment
Meenakshi Anoop,malayalam actress meenakshi anoop,meenakshi anoop
Entertainment

'കിട്ടിയ പണത്തിന്റെ നല്ലൊരു ഭാഗവും കൊണ്ടുപോയി, പ്ലേ ബട്ടൺ പോലും തന്നില്ല'; പറ്റിക്കപ്പെട്ട കാര്യം തുറന്നുപറഞ്ഞ് മീനാക്ഷിയും കുടുംബവും

Web Desk
|
20 March 2023 3:43 PM IST

'യൂട്യൂബ് ചാനൽ തുടങ്ങാമെന്ന് ഒരു ടീം ഞങ്ങളെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു'

'അമര്‍ അക്ബര്‍ അന്തോണി', 'ഒപ്പം' തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ നടിയാണ് മീനാക്ഷി അനൂപ്. ചാനല്‍ റിയാലിറ്റി ഷോകളുടെ അവതാരകയായും മീനാക്ഷി തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ തന്‍റെ യൂട്യൂബ് ചാനൽ കൈകാര്യം ചെയ്തവരിൽ നിന്നുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് മീനാക്ഷി.

മീനാക്ഷി അനൂപ് എന്ന പേരിലുണ്ടായിരുന്ന യൂട്യൂബ് ചാനൽ കൈകാര്യം ചെയ്തിരുന്നവർ അതിൽ നിന്ന് ലഭിച്ച വരുമാനത്തിന്റെ നല്ലൊരു പങ്ക് കൈപ്പറ്റിയെന്നും തന്റെ പേരിൽ ലഭിച്ച പ്ലേ ബട്ടൺ പോലും തന്നില്ലെന്നും ഇവർ ആരോപിക്കുന്നു- "യൂട്യൂബ് ചാനൽ തുടങ്ങാമെന്ന് ഒരു ടീം ഞങ്ങളെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. അവർ തന്നെയാണ് ഇ.മെയിൽ ഐഡിയും പാസ് വേർഡുമെല്ലാം ക്രിയേറ്റ് ചെയ്തത്. രണ്ടു ലക്ഷത്തോളം ഫോളോവേഴ്‌സും ആയി. അവർ തന്നെയാണ് വീഡിയോ എടുക്കുന്നതും എഡിറ്റ് ചെയ്യുന്നതും അപ്ലോഡ് ചെയ്യുന്നതും. കിട്ടിയ പ്ലേ ബട്ടൻ പോലും തന്നില്ല. ആക്രിക്കടയിൽ കൊടുത്ത് അതും പണമാക്കിയോ എന്നറിയില്ല".

വീഡിയോയിൽ നിന്ന് കിട്ടിയ വരുമാനത്തിൽ നല്ലൊരു ഭാഗവും അവർ തന്നെയാണ് എടുത്തത്. ആദ്യമൊക്കെ സാരമില്ല എന്നുകരുതി നിന്നു. ഇപ്പോൾ കോട്ടയം എസ്.പിക്ക് പരാതി നൽകിയിട്ടുണ്ടെന്ന് മീനാക്ഷിയുടെ പിതാവ് അനൂപ് പറഞ്ഞു. വ്യക്തിപരമായി അറിയാവുന്നവരുമായി മാത്രമേ പാർട്ണർഷിപ്പിൽ വീഡിയോ തുടങ്ങാവൂ. പുതുതായി തുടങ്ങിയ ചാനലിലൂടെയാണ് മീനാക്ഷിയും കുടുംബവും യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്തവര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

Related Tags :
Similar Posts