< Back
Entertainment
മേം ഹും മൂസ ദേശീയത പറയുന്ന ചിത്രമാകും: സുരേഷ് ഗോപി
Entertainment

"മേം ഹും മൂസ' ദേശീയത പറയുന്ന ചിത്രമാകും': സുരേഷ് ഗോപി

ijas
|
16 Aug 2022 3:53 PM IST

മലപ്പുറത്തുകാരൻ മൂസയുടെ ജീവിത കഥ പറയുന്ന ചിത്രം ജിബു ജേക്കബ് ആണ് സംവിധാനം ചെയ്യുന്നത്

അഭിനയിച്ച് പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം മേം ഹും മൂസ ദേശീയത പറയുന്ന ചിത്രമാകുമെന്ന് നടന്‍ സുരേഷ് ഗോപി. ഭാരതത്തിന്‍റെ അഖണ്ഡതക്ക് വിവിധ കോണുകളില്‍ ചോദ്യം ചിഹ്നമായുയരുന്ന ജല്‍പ്പനങ്ങള്‍ക്ക് അറുതി വരുത്താന്‍ മൂസക്ക് സാധിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. പ്രായം കൂടുമ്പോഴുള്ള ഉത്തരവാദിത്തം കലാ പ്രവര്‍ത്തനത്തില്‍ നിഴലിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാപ്പന്‍ സിനിമയുടെ വിജയം ആഘോഷിക്കവെയാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് സംസാരിച്ചത്.

സുരേഷ് ഗോപിയുടെ വാക്കുകള്‍:

സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്യുന്ന മേം ഹും മൂസ പാപ്പനില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ നടനമാകും കാണാന്‍ സാധിക്കുക. ഒരുപാട് ദേശീയതയും കാര്യങ്ങളുമുള്ള ചിത്രമാണ്. കുറച്ചുകൂടി ഇന്നൊരു പക്ഷേ ഭാരതത്തിന്‍റെ അഖണ്ഡതക്ക് വിവിധ കോണുകളില്‍ ചോദ്യം ചിഹ്നമായുയരുന്ന ജല്‍പ്പനങ്ങള്‍ക്ക് അറുതി വരുത്താന്‍ മൂസക്ക് സാധിക്കുന്നതാണ്. അങ്ങനെയും ഒരു വിശ്വാസമുണ്ട്. ഒരു സിനിമ ചെയ്യുമ്പോള്‍, പ്രായം കൂടുമ്പോഴുള്ള ഉത്തരവാദിത്തം കലാ പ്രവര്‍ത്തനത്തില്‍ നിഴലിക്കും.

ഇന്ത്യന്‍ ആർമിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പാൻ ഇന്ത്യന്‍ സിനിമയായ 'മേ ഹൂം മുസ' സെപ്റ്റംബര്‍ 30നാണ് റിലീസ് ചെയ്യുന്നത്. മലപ്പുറത്തുകാരൻ മൂസയുടെ ജീവിത കഥ പറയുന്ന ചിത്രം ജിബു ജേക്കബ് ആണ് സംവിധാനം ചെയ്യുന്നത്. ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളായ വാഗാ ബോർഡർ, കാർഗിൽ, പുഞ്ച്, ഗുൽമാർഗ്, എന്നിവിടങ്ങളിലും ഡൽഹി, ജയ്പ്പൂർ, പൊന്നാനി എന്നിവിടങ്ങളിലുമായിട്ടാണ് ചിത്രം ചിത്രീകരിച്ചത്. സൈജു കുറുപ്പ്, ഹരീഷ് കണാരൻ, ജോണി ആന്‍റണി, മേജർ രവി, മിഥുൻ രമേഷ്, ശരൺ, ശ്രിന്ദ, അശ്വിനി, ജിഞ്ചനാ കണ്ണൻ സാഗർ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. രൂപേഷ് റെയ്നിന്‍റേതാണ് തിരക്കഥ. ശ്രീജിത്താണ് ഛായാഗ്രാഹകൻ.

Similar Posts