< Back
Entertainment
നടന്‍ മേള രഘു ഗുരുതരാവസ്ഥയില്‍
Entertainment

നടന്‍ മേള രഘു ഗുരുതരാവസ്ഥയില്‍

Web Desk
|
24 April 2021 3:23 PM IST

കഴിഞ്ഞ 16ന് വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു രഘു

കെ.ജി ജോര്‍ജ്ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മേള രഘു ഗുരുതരാവസ്ഥയില്‍. കഴിഞ്ഞ 16ന് വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു രഘു.

തുടർന്ന് ചേർത്തല താലൂക്കാശുപത്രിയിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുക ആയിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന രഘുവിന്‍റെ ചികിത്സയുമായി ബന്ധപ്പെട്ട് ലക്ഷങ്ങൾ ആണ് വേണ്ടി വന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് ചികിത്സാചെലവ് താങ്ങാവുന്നതിലും അപ്പുറമാണ് എന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.

മേളയിലെ നായകനായിരുന്നു രഘു. ചിത്രത്തില്‍ സഹതാരത്തിന്‍റെ വേഷത്തിലായിരുന്നു മമ്മൂട്ടിയെത്തിയത്. തുടര്‍ന്ന് 35 ഓളം സിനിമകളില്‍ രഘു വേഷമിട്ടിട്ടുണ്ട്. ജീത്തു ജോസഫിന്‍റെ ദൃശ്യം 2 വില്‍ ചെറിയൊരു റോളില്‍ രഘു പ്രത്യക്ഷപ്പെട്ടിരുന്നു.

Related Tags :
Similar Posts