< Back
Entertainment
MG Sreekumar/Lalu

എം.ജി ശ്രീകുമാറും മോഹന്‍ലാലും

Entertainment

ഒരുപാട് മാസങ്ങൾക്ക് ശേഷം ഞാനെന്‍റെ ലാലുവിനെ കണ്ടു, ഒരുമിച്ചു ഭക്ഷണം കഴിച്ചു; കുറിപ്പുമായി എം.ജി ശ്രീകുമാര്‍

Web Desk
|
16 Sept 2023 12:23 PM IST

ലാല്‍ അഭിനയിച്ച ഭൂരിഭാഗം സിനിമകളിലും പിന്നണിയില്‍ അദ്ദേഹത്തിന്‍റെ ശബ്ദമായത് എം.ജി ശ്രീകുമാറായിരുന്നു

തിരുവനന്തപുരം: വളരെ അടുത്ത സുഹൃത്തുക്കളാണ് നടന്‍ മോഹന്‍ലാലും പിന്നണി ഗായകന്‍ എം.ജി ശ്രീകുമാറും. ഇവരുടെ സൗഹൃദത്തിന്‍റെ ആഴത്തെക്കുറിച്ചും ഇരുവരും പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്. ലാല്‍ അഭിനയിച്ച ഭൂരിഭാഗം സിനിമകളിലും പിന്നണിയില്‍ അദ്ദേഹത്തിന്‍റെ ശബ്ദമായത് എം.ജി ശ്രീകുമാറായിരുന്നു.

''ഒരുപാട് മാസങ്ങൾക്ക് ശേഷം ഞാൻ എന്‍റെ സ്വന്തം ലാലുവിനെ കണ്ടു . പുതിയ ജിത്തു ജോസഫ് ചിത്രം " നേര് " എന്ന ഷൂട്ടിംഗ് ലൊക്കേഷനിൽ . ഒരുപാട് സംസാരിച്ചു , ഒരുമിച്ചു ഭക്ഷണം കഴിച്ചു . ഓർമ്മകൾ മരിക്കുമോ... ഓളങ്ങൾ നിലയ്ക്കുമോ ...ലവ് യൂ ലാലു...'' ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒപ്പം മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങളും ഗായകന്‍ പങ്കുവച്ചിട്ടുണ്ട്.

പ്രിയദര്‍ശനും താനും ലാലും ഒരു ടീമായിരുന്നുവെന്ന് ശ്രീകുമാര്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. സിനിമയിലെത്തുന്നതിനു മുന്‍പെ സുഹൃത്തുക്കളായിരുന്ന മൂവരും ഇന്ത്യന്‍ കോഫി ഹൗസില്‍ ഒത്തുകൂടിയാണ് സിനിമാചര്‍ച്ചകള്‍ നടത്തിയത്. പിന്നീട് സിനിമയിലെത്തിയപ്പോഴും സൗഹൃദം അതേപോലെ തുടര്‍ന്നു. മൂവരും ഒന്നിച്ചപ്പോഴെല്ലാം മലയാളികള്‍ക്ക് എന്നും ഓര്‍മിക്കാവുന്ന ചിത്രങ്ങളും പാട്ടുകളുമാണ് ലഭിച്ചത്.

Similar Posts