< Back
Entertainment
ഒരിടവേളക്ക് ശേഷം അടിച്ചുപൊളി ഗാനവുമായി എംജി ശ്രീകുമാര്‍: വീഡിയോ
Entertainment

ഒരിടവേളക്ക് ശേഷം അടിച്ചുപൊളി ഗാനവുമായി എംജി ശ്രീകുമാര്‍: വീഡിയോ

Web Desk
|
28 Aug 2021 11:16 AM IST

നടന്മാരായ ബിജുമേനോനും സിബി തോമസും തങ്ങളുടെ ഫെയ്സ്ബുക്കിലൂടെയാണ് ഗാനം റിലീസ് ചെയ്തത്

മലയാളത്തില്‍ വീണ്ടും മനോഹരമായ അടിച്ചുപൊളി പാട്ടുമായി എം ജി ശ്രീകുമാറും സംഘവും. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള "ആനന്ദക്കല്ല്യാണം" എന്ന പുതിയ ചിത്രത്തിലൂടെയാണ് സംഗീതാസ്വാദകരെ ഹരം കൊള്ളിച്ചുകൊണ്ട് എം ജി ശ്രീകുമാറും യുവഗായകന്‍ ശ്രീകാന്ത് കൃഷ്ണയും ചേര്‍ന്ന് പാടിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. നടന്മാരായ ബിജുമേനോനും സിബി തോമസും തങ്ങളുടെ ഫെയ്സ്ബുക്കിലൂടെ റിലീസ് ചെയ്തത്. ഈ ഗാനം പ്രേംദാസ് ഇരുവള്ളൂരാണ് രചിച്ചിരിക്കുന്നത്. രാജേഷ് ബാബു കെ ശൂരനാടാണ് സംഗീതം. ഏറെ നാളുകള്‍ക്ക് ശേഷമാണ് എം ജി ശ്രീകുമാറിന്‍റെ സ്വരമാധുരിയില്‍ ഇത്തരമൊരു ഗാനം പുറത്തിറങ്ങുന്നത്.

എം ജി ശ്രീകുമാറിന് പുറമെ നജീം അർഷാദ്, പാർവ്വതി, ജ്യോത്സ്ന, ഹരിശങ്കർ, സുനില്‍കുമാര്‍ കോഴിക്കോട്, ശ്രീകാന്ത് കൃഷ്ണ എന്നിവരും ആനന്ദകല്ല്യാണത്തില്‍ പാടുന്നുണ്ട്. ദക്ഷിണേന്ത്യന്‍ ഗായിക സന മൊയ്തൂട്ടി ആദ്യമായി പാടിയത് ഈ സിനിമയിലാണ്. റാസ് മൂവിസ് ആനന്ദക്കല്യാണം തിയേറ്ററിലെത്തിക്കും.

അഷ്കര്‍ സൗദാന്‍, അര്‍ച്ചന, ബിജുക്കുട്ടന്‍, സുനില്‍ സുഗത, പ്രദീപ് കോട്ടയം, ജയ് ബാല, ശിവജി ഗുരുവായൂര്‍ , റസാക്ക് ഗുരുവായൂർ നീനാ കുറുപ്പ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് അഭിനേതാക്കള്‍. ബാനര്‍-സീബ്ര മീഡിയ, നിര്‍മ്മാണം-മുജീബ് റഹ്മാന്‍, രചന,സംവിധാനം- പി. സി സുധീര്‍,ഛായാഗ്രഹണം - ഉണ്ണി കെ മേനോന്‍, പിആര്‍ഒ - പി.ആര്‍ സുമേരന്‍.



Related Tags :
Similar Posts