< Back
Entertainment
ഓസ്കര്‍ 2023; മികച്ച നടിയായി ഏഷ്യന്‍ വംശജ മിഷെല്‍ യോ
Entertainment

ഓസ്കര്‍ 2023; മികച്ച നടിയായി ഏഷ്യന്‍ വംശജ മിഷെല്‍ യോ

Web Desk
|
13 March 2023 9:17 AM IST

അമേരിക്കന്‍ കോമഡി ചിത്രമായ എവരിതിംഗ് എവെരിവെയര്‍ ഓള്‍ അറ്റ് വണ്‍സില്‍ എവ്‌ലിൻ ക്വാൻ വാങ് എന്ന കഥാപാത്രത്തെയാണ് മിഷെല്‍ അവതരിപ്പിച്ചത്

ലോസ് ഏഞ്ചല്‍സ്: മികച്ച നടിക്കുള്ള ഓസ്കകര്‍ പുരസ്കാരം മലേഷ്യന്‍ നടിയായ മിഷെല്‍ യോക്ക്. ഇതാദ്യമായിട്ടാണ് ഒരു ഏഷ്യന്‍ വംശജക്ക് മികച്ച നടിക്കുള്ള ഓസ്കര്‍ ലഭിക്കുന്നത്. 'എവരിതിംഗ് എവെരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്.

അമേരിക്കന്‍ കോമഡി ചിത്രമായ എവരിതിംഗ് എവെരിവെയര്‍ ഓള്‍ അറ്റ് വണ്‍സില്‍ എവ്‌ലിൻ ക്വാൻ വാങ് എന്ന കഥാപാത്രത്തെയാണ് മിഷെല്‍ അവതരിപ്പിച്ചത്. ഡാനിയൽ ക്വാൻ ആണ് സംവിധാനം.

ഹോങ്കോംഗ് ആക്ഷൻ സിനിമകളുടെ ഒരു പരമ്പരയിൽ അഭിനയിച്ചതിന് ശേഷം വെള്ളിത്തിരയില്‍ പ്രശസ്തയായ താരമാണ് മിഷേല്‍. ജെയിംസ് ബോണ്ട് ചിത്രമായ ടുമാറോ നെവർ ഡൈസ് (1997), ആംഗ് ലീയുടെ ആയോധനകല ചിത്രമായ ക്രൗച്ചിംഗ് ടൈഗർ, ഹിഡൻ ഡ്രാഗൺ (2000) എന്നിവയിലെ അഭിനയത്തിന് അവർ അന്താരാഷ്ട്ര അംഗീകാരം നേടിയിട്ടുണ്ട്.

Similar Posts