< Back
Entertainment
റിങ്ങിലെ രാജാവ് ഇന്ത്യന്‍ സിനിമയില്‍, മൈക്ക് ടൈസണ്‍ വിജയ് ദേവരകൊണ്ട ചിത്രത്തില്‍
Entertainment

റിങ്ങിലെ രാജാവ് ഇന്ത്യന്‍ സിനിമയില്‍, മൈക്ക് ടൈസണ്‍ വിജയ് ദേവരകൊണ്ട ചിത്രത്തില്‍

Web Desk
|
29 Sept 2021 6:29 PM IST

നിരവധി ഹോളിവുഡ് ചിത്രങ്ങളില്‍ അരങ്ങേറ്റം കുറിച്ചിട്ടുണ്ടെങ്കിലും ടൈസണ്‍ ഇന്ത്യന്‍ സിനിമയില്‍ മുഖം കാണിക്കുന്നത് ഇത് ആദ്യമായാണ്

നടന്‍ വിജയ് ദേവരകൊണ്ട പ്രധാന വേഷത്തില്‍ എത്തുന്ന 'ലിഗര്‍' എന്ന ചിത്രത്തില്‍ മൈക്ക് ടൈസനും അഭിനയിക്കുന്നു. നിരവധി ഹോളിവുഡ് ചിത്രങ്ങളില്‍ അരങ്ങേറ്റം കുറിച്ചിട്ടുണ്ടെങ്കിലും ടൈസണ്‍ ഇന്ത്യന്‍ സിനിമയില്‍ മുഖം കാണിക്കുന്നത് ഇത് ആദ്യമായാണ്. ടൈസണ്‍ ഇന്ത്യന്‍ സിനിമയിലേക്കെത്തുന്നു എന്ന വാര്‍ത്ത സംവിധായകന്‍ കരണ്‍ ജോഹറാണ് ട്വിറ്ററിലൂടെ അറിയിച്ചത്. വിജയ് ദേവരകൊണ്ടയും മൈക്ക് ടൈസണുമുളള സിനിമയുടെ പോസ്റ്ററും കരണ്‍ ജോഹര്‍ പുറത്തുവിട്ടു.

''ഇന്ത്യന്‍ സിനിമയുടെ വെള്ളിത്തിരയിലേക്ക് ആദ്യമായി റിങ്ങിലെ രാജാവ് പ്രത്യക്ഷപ്പെടുന്നു. മൈക്ക് ടൈസനെ ലിഗറിലേക്ക് സ്വാഗതം ചെയ്യുന്നു''. കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്തു. ബോക്‌സിങ് ഇതിഹാസവുമായി അഭിനയിക്കുന്നതില്‍ താന്‍ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത് വിജയ് ദേവരകൊണ്ട പറഞ്ഞു.

View this post on Instagram

A post shared by Vijay Deverakonda (@thedeverakonda)

ചിത്രത്തില്‍ അതിഥി താരമായാണ് ടൈസണ്‍ എത്തുന്നതെന്നാണ് സൂചന. പൂരി ജഗനാഥ് സംവിധാനം ചെയ്യുന്ന ചിത്രം സ്‌പോര്‍ട്‌സ് ആക്ഷന്‍ ത്രില്ലറാണ്. പൂരി ജഗനാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ലിഗര്‍, ചിത്രത്തില്‍ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് താരമായാണ് ദേവരകൊണ്ട ചിത്രത്തില്‍ എത്തുന്നത്. അനന്യ പാണ്ഡെ, രമ്യ കൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ധര്‍മ പ്രൊഡക്ഷന്‍സും പുരി കണക്ട്‌സും സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്. ഹിന്ദി, തമിഴ്, മലയാളം, കന്നട, തെലുങ്ക് എന്നിങ്ങനെ അഞ്ച് ഭാഷകളിലായി ചിത്രം തീയേറ്ററുകളിലെത്തും.

Related Tags :
Similar Posts