< Back
Entertainment
നിങ്ങൾക്കും മിന്നൽ മുരളിയാവാം; വരുന്നു മൊബൈൽ ഗെയിം
Entertainment

നിങ്ങൾക്കും മിന്നൽ മുരളിയാവാം; വരുന്നു മൊബൈൽ ഗെയിം

Web Desk
|
9 Dec 2021 9:47 PM IST

അതീന്ദ്രീയ ശക്തികളുള്ള മിന്നൽ മുരളിയുടെ കുപ്പായത്തിലേക്ക് പ്രേക്ഷകർക്കും പ്രവേശിക്കാവുന്ന വിധമാണ് ഗെയിം ഒരുക്കിയിരിക്കുന്നത്

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടൊവിനോ തോമസ് നായകനാവുന്ന മിന്നൽ മുരളി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും നിർമ്മിക്കപ്പെട്ടിരിക്കുന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റഫ്‌ളിക്‌സിലൂടെയാണ് റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മിന്നൽ മുരളി എന്ന പേരിൽ മൊബൈൽ ഗെയിം പുറത്തിറക്കുകയാണ് അണിയറ പ്രവർത്തകർ.

അതീന്ദ്രീയ ശക്തികളുള്ള മിന്നൽ മുരളിയുടെ കുപ്പായത്തിലേക്ക് പ്രേക്ഷകർക്കും പ്രവേശിക്കാവുന്ന വിധമാണ് ഗെയിം ഒരുക്കിയിരിക്കുന്നത്. ഗെയിം ആൻഡ്രോയ്ഡിലും ഐഒഎസിലും ഉടൻ എത്തുമെന്നും അണിയറപ്രവർത്തകർ പറഞ്ഞു.

അതേസമയം നെറ്റ്ഫ്‌ളിക്‌സിൽ വരുന്നതിന് മുൻപ് തന്നെ മിന്നൽ മുരളി ജിയോ മാമി മുംബൈ ഫെസ്റ്റിവലിൽ പ്രദർശനത്തിനെത്തും. നെറ്റ്ഫ്‌ളിക്‌സ് റിലീസ് ഡിസംബർ 24ന് ആണെങ്കിൽ ജിയോ മാമിയിലെ പ്രദർശനം 16ന് ആണ്. ബോളിവുഡ് നടി പ്രിയങ്ക ചോപ്രയാണ് ഈ കാര്യം പുറത്തുവിട്ടത്.

Similar Posts