< Back
Entertainment
മിന്നൽ വേഗത്തിൽ മിന്നൽ മുരളി; ട്രെയിലർ ഇതുവരെ കണ്ടത് ഒരു കോടി പേർ
Entertainment

മിന്നൽ വേഗത്തിൽ മിന്നൽ മുരളി; ട്രെയിലർ ഇതുവരെ കണ്ടത് ഒരു കോടി പേർ

Web Desk
|
28 Nov 2021 9:05 PM IST

ഒരുമാസം കൊണ്ടാണ് ചിത്രത്തിന്റെ ട്രെയിലർ ഈ നേട്ടത്തിലെത്തിയത്.

യുട്യൂബിൽ റെക്കോർഡിൽ മിന്നൽപിണറായി ടോവിനോ തോമസ് നായകനാകുന്ന മിന്നൽ മുരളിയുടെ ട്രെയിലർ. ഒരു കോടിക്ക് മുകളിൽ ആൾക്കാരാണ് ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളിയുടെ ട്രെയിലർ യുട്യൂബിൽ മാത്രം കണ്ടത്. ഒരുമാസം കൊണ്ടാണ് ചിത്രത്തിന്റെ ട്രെയിലർ ഈ നേട്ടത്തിലെത്തിയത്.

ഡിസംബർ 24ന് ഒ.ടി.ടി പ്ലാറ്റഫോമായ നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ടൊവിനോ അടിമുടി നിറഞ്ഞുനിൽക്കുന്ന ട്രയിലറിൽ പൊട്ടിച്ചിരിക്കാനുള്ള വക വേണ്ടുവോളമുണ്ട്.

കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങൾക്ക് ശേഷം ബേസിൽ തോമസ് ഒരുക്കുന്ന ചിത്രത്തിൽ അമാനുഷിക കഥാപാത്രമായ മിന്നൽ മുരളിയെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സോഫിയ പോൾ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജസ്റ്റിൻ മാത്യു, അരുൺ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം സമീർ താഹിറാണ്. ഷാൻ റഹ്‌മാനാണ് സംഗീതം.

ബിഗ് ബജറ്റിലൊരുക്കിയിരിക്കുന്നതിൻറെ ചിത്രത്തിൽ വിഎഫ്എക്‌സിനും സംഘട്ടനങ്ങൾക്കും ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്. ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ എന്നെ ചിത്രങ്ങളിൽ പ്രവർത്തിച്ച വ്‌ലാഡ് റിംബർഗാണ് മിന്നൽ മുരളിയിലെ സംഘട്ടനരംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. മലയാളത്തിനു പുറമെ തമിഴ്,തെലുങ്ക്, കന്നഡ,ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും.

Summary: Minnal Murali Trailer Crossed 10 Million Views

Similar Posts