< Back
Entertainment
മിര്‍സാപൂര്‍ ഫെയിം നടന്‍ ജിതേന്ദ്ര ശാസ്ത്രി അന്തരിച്ചു
Entertainment

മിര്‍സാപൂര്‍ ഫെയിം നടന്‍ ജിതേന്ദ്ര ശാസ്ത്രി അന്തരിച്ചു

ijas
|
16 Oct 2022 2:40 PM IST

മിര്‍സാപൂര്‍ വെബ് സീരീസിലെ ഉസ്‍മാന്‍ എന്ന കഥാപാത്രം പ്രേക്ഷകരുടെ ഓര്‍മ്മകളില്‍ എന്നെന്നും നിലനില്‍ക്കുന്നതായിരുന്നു

മിര്‍സാപൂര്‍ വെബ് സീരീസിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടന്‍ ജിതേന്ദ്ര ശാസ്ത്രി അന്തരിച്ചു. നടന്‍ സഞ്ജയ് മിശ്രയാണ് മരണവിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ജിതേന്ദ്രയുമൊത്തുള്ള വീഡിയോ പങ്കുവെച്ചാണ് മരണ വിവരം സഞ്ജയ് മിശ്ര പങ്കുവെച്ചത്.


നാടകങ്ങളിലൂടെയാണ് ജിതേന്ദ്ര അഭിനയ രംഗത്തേക്കെത്തുന്നത്. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠനം പൂര്‍ത്തിയാക്കി. 2019ല്‍ അര്‍ജുന്‍ കപ്പൂറിന്‍റെ 'ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്' എന്ന സിനിമയില്‍ ഒരു പ്രധാന വേഷം ചെയ്തു. ബ്ലാക്ക് ഫ്രൈഡേ, ലജ്ജ, ചാള്‍സ് എന്നീ സിനിമകളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. മിര്‍സാപൂര്‍ വെബ് സീരീസിലെ ഉസ്‍മാന്‍ എന്ന കഥാപാത്രം പ്രേക്ഷകരുടെ ഓര്‍മ്മകളില്‍ എന്നെന്നും നിലനില്‍ക്കുന്നതായിരുന്നു.

Similar Posts