< Back
Entertainment
മിഷന്‍ സി തിയറ്ററുകളില്‍ നിന്നും പിന്‍വലിച്ചു
Entertainment

മിഷന്‍ സി തിയറ്ററുകളില്‍ നിന്നും പിന്‍വലിച്ചു

ijas
|
9 Nov 2021 1:38 PM IST

നവംബര്‍ 5നാണ് മിഷന്‍ സി ഇന്ത്യയിലുടനീളമുള്ള തിയറ്ററുകളിലെത്തിയത്.

വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത് അപ്പാനി ശരത്ത് നായകനായ മിഷന്‍ സി തിയറ്ററുകളില്‍ നിന്നും പിന്‍വലിച്ചു. ജനം തിയറ്ററിലെത്താൻ ഇനിയും സമയമെടുക്കുമെന്നും കൂടുതൽ ജനങ്ങൾ കാണണമെന്ന ആഗ്രഹമുള്ളത് കൊണ്ട് തല്‍ക്കാലം തിയറ്ററുകളില്‍ നിന്നും പിന്‍വലിക്കുന്നതായും വിനോദ് ഗുരുവായൂര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ചിത്രം തിയറ്ററുകളില്‍ നിന്നും പിന്‍വലിച്ച് ഒ.ടി.ടിയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് നിര്‍മാതാവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തിയറ്റര്‍ ഉടമകളുടെ നിസ്സഹകരണമാണ് സിനിമ പിന്‍വലിക്കാനുള്ള കാരണമെന്നും അദ്ദേഹം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നവംബര്‍ 5നാണ് മിഷന്‍ സി ഇന്ത്യയിലുടനീളമുള്ള തിയറ്ററുകളിലെത്തിയത്. എം സ്ക്വയര്‍ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിര്‍മിച്ച മിഷന്‍ സി റിയലിസ്‍റ്റിക് ത്രില്ലര്‍ സിനിമയാണ്. മീനാക്ഷി ദിനേശാണ് നായിക. മേജര്‍ രവി, ജയകൃഷ്ണന്‍, കൈലാഷ്, ഋഷി തുടങ്ങിയവരും അഭിനയിക്കുന്നു. സുശാന്ത് ശ്രീനി ഛായാഗ്രഹണം.


Similar Posts