< Back
Entertainment
Mohanlal Lijo Jose Pellissery Malaikottai Vaaliban Shooting

ലിജോ ജോസ് പെല്ലിശ്ശേരി, മോഹന്‍ലാല്‍

Entertainment

ലിജോ ജോസ് പെല്ലിശ്ശേരി - മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ ചിത്രീകരണം രാജസ്ഥാനിൽ

Web Desk
|
15 Jan 2023 11:38 AM IST

സിനിമയുടെ ചിത്രീകരണം ഈ മാസം 18ന് ആരംഭിക്കും

ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ ചിത്രം 'മലൈക്കോട്ടൈ വാലിബനാ'യി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. സിനിമയുടെ ചിത്രീകരണം ഈ മാസം 18ന് ആരംഭിക്കും. രാജസ്ഥാനിലെ ജെയ്സാൽമീറിലാണ് ഷൂട്ടിങ്ങെന്ന് എന്‍റര്‍ടെയിന്‍മെന്‍റ് ഇന്‍ഡസ്ട്രി ട്രാക്കര്‍ ശ്രീധർ പിള്ള ട്വീറ്റ് ചെയ്തു.

കഴിഞ്ഞ വർഷം ഡിസംബർ 23നാണ് സസ്പെൻസിനു ശേഷം പെല്ലിശ്ശേരി- മോഹൻലാൽ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടത്. ഗുസ്തിക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുക എന്നാണ് റിപ്പോര്‍ട്ട്.

മോഹന്‍ലാല്‍ ചെയ്തു കാണണമെന്ന് ആഗ്രഹിക്കുന്ന കഥാപാത്രമാണ് മലൈക്കോട്ടൈ വാലിബനിലേതെന്ന് ലിജോ ജോസ് പെല്ലിശ്ശേരി പറയുകയുണ്ടായി- "മമ്മൂക്കയെ നമുക്ക് എങ്ങനെ ഓണ്‍ സ്ക്രീന്‍ കാണണം, എന്തുതരം കഥാപാത്രം ചെയ്തു കാണണം എന്ന് ഞാന്‍ ആഗ്രഹിച്ചതുപോലെ പോലെ ലാലേട്ടന്‍ ചെയ്തു കാണണമെന്ന് ആഗ്രഹിക്കുന്ന ഒരു കഥാപാത്രം തന്നെയാണ് മലൈക്കോട്ടൈ വാലിബനില്‍".

ആമേന്‍ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയ പി.എസ് റഫീക്ക് ആണ് മലൈക്കോട്ടൈ വാലിബന്‍റെ തിരക്കഥ എഴുതിയത്. മധു നീലകണ്ഠന്‍ ആണ് ഛായാഗ്രഹണം. സംഗീതം-പ്രശാന്ത് പിള്ള. ആർട്ട്- ഗോകുൽദാസ്. ടിനു പാപ്പച്ചൻ ആണ് സംവിധാന സഹായി. വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും നിര്‍മാണ പങ്കാളികളാണ്.


Similar Posts