< Back
Entertainment
അഭിമാനം, കാലം എന്തൊക്കെ വിസ്മയങ്ങളാണ് സംഭവിപ്പിക്കുന്നത്: മകള്‍ വിസ്മയയുടെ പുസ്തകത്തെക്കുറിച്ച് മോഹന്‍ലാല്‍
Entertainment

'അഭിമാനം, കാലം എന്തൊക്കെ വിസ്മയങ്ങളാണ് സംഭവിപ്പിക്കുന്നത്': മകള്‍ വിസ്മയയുടെ പുസ്തകത്തെക്കുറിച്ച് മോഹന്‍ലാല്‍

Web Desk
|
18 Aug 2022 9:55 PM IST

കവിതാ സമാഹാരം സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനും ചേര്‍ന്ന് മാതൃഭൂമി ബുക്ക്സ്റ്റാളില്‍ വെച്ചാണ് പ്രകാശനം ചെയ്യുന്നത്

മകള്‍ വിസ്മയയുടെ കവിതാസമാഹാരത്തിന്റെ മലയാള പരിഭാഷ പുറത്തിറങ്ങുന്ന വാര്‍ത്ത പങ്ക് വച്ച് മോഹന്‍ലാല്‍. അച്ഛനെന്ന നിലയില്‍ അഭിമാനമുണ്ടെന്നും കാലം എന്തൊക്കെ വിസ്മയങ്ങളാണ് സംഭവിപ്പിക്കുന്നതെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം :

'എൻ്റെ മകൾ വിസ്മയ എഴുതി പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച 'Grains of Stardust' എന്ന കവിതാസമാഹാരത്തിൻ്റെ മലയാള പരിഭാഷ 'നക്ഷത്രധൂളികൾ' ഓഗസ്റ്റ് 19 ന് തൃശ്ശൂരിൽ പ്രകാശനം ചെയ്യപ്പെടുകയാണ്. കവയിത്രി റോസ്മേരി പരിഭാഷപ്പെടുത്തി മാതൃഭൂമി ബുക്ക്സ് പുറത്തിറക്കുന്ന ഈ സമാഹാരം, എൻ്റെ ആത്മ മിത്രങ്ങളും എൻ്റെ സിനിമാ ജീവിതത്തിലെ അവിഭാജ്യവ്യക്തിത്വങ്ങളുമായ സത്യൻ അന്തിക്കാടും പ്രിയദർശനും ചേർന്ന് മാതൃഭൂമി ബുക്ക്‌സ്റ്റാളിൽ വെച്ചാണ് പ്രകാശനം ചെയ്യുന്നത്. യുവ എഴുത്തുകാരി സംഗീതാ ശ്രീനിവാസനും പങ്കെടുക്കുന്നു. അച്ഛൻ എന്ന നിലയിൽ എനിക്ക് ഏറെ അഭിമാനം തോന്നുന്നു. കാലം എന്തൊക്കെ വിസ്മയങ്ങളാണ് സംഭവിപ്പിക്കുന്നത്...'


Similar Posts