< Back
Entertainment
നീയറിഞ്ഞോ മേലെ മാനത്ത്; പ്രേംനസീറിന്‍റെ ക്ഷണം സ്വീകരിച്ച് മോഹന്‍ലാലും എം.ജി ശ്രീകുമാറും പാടിയപ്പോള്‍, വീഡിയോ
Entertainment

നീയറിഞ്ഞോ മേലെ മാനത്ത്; പ്രേംനസീറിന്‍റെ ക്ഷണം സ്വീകരിച്ച് മോഹന്‍ലാലും എം.ജി ശ്രീകുമാറും പാടിയപ്പോള്‍, വീഡിയോ

Web Desk
|
25 April 2022 1:42 PM IST

ഗൃഹാതുരതയെ ഉണര്‍ത്തുന്ന അത്തരമൊരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്

മലയാള സിനിമയിലെ സുവര്‍ണ കാലഘട്ടമായിരുന്നു 70-80 കാലഘട്ടങ്ങള്‍. അന്നത്തെ സിനിമയും വീഡിയോകളും പാട്ടുകളുമെല്ലാം എവിടെ നിന്നോ ഒരു നൊസ്റ്റാള്‍ജിയ പറന്നുവരും. അത് മനോഹരങ്ങളായിരുന്നു അക്കാലം. ഗൃഹാതുരതയെ ഉണര്‍ത്തുന്ന അത്തരമൊരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു വിദേശത്ത് നടന്ന ഒരു സ്റ്റേജ് ഷോയുടെ ദൃശ്യങ്ങളാണിത്. ഗായകന്‍ എം.ജി ശ്രീകുമാറാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

പ്രേം നസീറിന്‍റെ ക്ഷണം സ്വീകരിച്ച് വേദിയിൽ പാട്ടു പാടാനെത്തുന്ന എം.ജിയെയും മോഹൻലാലിനെയുമാണ് വീഡിയോയിൽ കാണുന്നത്. പാട്ട് പാടാൻ കഴിവുള്ള സൂപ്പർസ്റ്റാർ എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് എംജിക്കൊപ്പം പാടാൻ മോഹന്‍ലാലിനെ പ്രേം നസീർ ക്ഷണിക്കുന്നത്. നിറഞ്ഞ കരഘോഷത്തോടെയാണ് ലാലിനെ സദസ് സ്വീകരിക്കുന്നത്. 'നീയറിഞ്ഞോ മേലെ മാനത്ത്' എന്ന ഗാനമാണ് ഇരുവരും ചേർന്ന് പാടുന്നത്. 'ഓർമ്മകൾ ഓർമ്മകൾ, ദൈവത്തിന് നന്ദി' എന്ന അടിക്കുറുപ്പോടെയാണ് ശ്രീകുമാർ അപൂർവ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.



Similar Posts