< Back
Entertainment
Mohanlal and Rajinikanth, frame, jailor, tamil entertainment news,
Entertainment

മോഹന്‍ലാലും രജനികാന്തും ഒരു ഫ്രെയിമില്‍; ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

Web Desk
|
9 Feb 2023 10:44 AM IST

ഇരുവരും രാജസ്ഥാനത്തില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍ പകര്‍ത്തിയ ചിത്രമാണ് വൈറലാകുന്നത്

ഇന്ത്യൻ സിനിമയിലെ തന്നെ രണ്ട് മെഗാ താരങ്ങളാണ് മോഹൻലാലും രജനികാന്തും. ഇരുവരും ഒന്നിച്ചുള്ള ഒരു സിനിമക്കായി ആരാധകർ ഏറെ നാളായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ഇരുവരുമൊന്നിച്ചുള്ള ഫോട്ടോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. രാജസ്ഥാനിൽ വെച്ച് മോഹൻലാലും രജനീകാന്തും കണ്ടുമുട്ടിയിരുന്നു. 'മാലൈകോട്ടൈ വാലിബൻ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മോഹൻലാൽ കുറച്ച് ദിവസങ്ങളായി രാജസ്ഥാനിലുണ്ട്.

നെൽസൺ സംവിധാനം ചെയ്യുന്ന 'ജയിലർ' എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നുവെന്ന വാർത്ത ഇതിനോടകം തന്നെ പുറത്ത് വന്നിരുന്നു. ജയിലറിലെ ഒരു ഗാനരംഗത്തിന്റെ ചിത്രീകരണത്തിനാണ് രജനികാന്ത് രാജസ്ഥാനിലെത്തിയത്.

ലോകമെമ്പാടുമുള്ള രജനികാന്ത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഓരോ വാർത്തയും സ്വീകരിക്കുന്നത്. ജയിലറെകുറിച്ചുള്ള ഏറ്റവും പുതിയ വാർത്തയും ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

ബോളിവുഡ് താരം ജാക്കി ഷ്രോഫ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ ഇക്കാര്യം പുറത്ത് വിട്ടത്. നടൻ മോഹൻലാലും ജയിലറിൽ പ്രധാനപ്പെട്ട വേഷത്തിലെത്തുന്നുണ്ട്.

1987ൽ പുറത്തിറങ്ങിയ 'ഉത്തർ ദക്ഷിൺ' 2014 ൽ പുറത്തിറങ്ങിയ 'കൊച്ചടൈയാൻ' സിനിമകളിലാണ് ഇതിന് മുമ്പ് ജാക്കി ഷ്രോഫും രജനികാന്തും ഒരുമിച്ച് അഭിനയിച്ചത്.




Similar Posts