< Back
Entertainment
കൂടെപ്പിറന്നിട്ടില്ലെന്നേയുള്ളൂ..ഇച്ചാക്ക എന്‍റെ വല്യേട്ടനാണ്; മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍
Entertainment

കൂടെപ്പിറന്നിട്ടില്ലെന്നേയുള്ളൂ..ഇച്ചാക്ക എന്‍റെ വല്യേട്ടനാണ്; മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍

Web Desk
|
7 Sept 2022 12:19 PM IST

മനുഷ്യര്‍ തമ്മില്‍ ജന്മബന്ധവും കര്‍മബന്ധവുമുണ്ടെന്നാണ് പറയുന്നത്

മലയാളികളുടെ പ്രിയനടന്‍ മമ്മൂട്ടി ഇന്ന് 71ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. സിനിമക്കാരും ആരാധകരും താരത്തെ ആശംസകള്‍ കൊണ്ട് പൊതിയുകയാണ്. മമ്മൂട്ടിയുടെ പിറന്നാള്‍ ദിവസം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് മോഹന്‍ലാലിന്‍റെ ആശംസ...അതുപോലെ തിരിച്ചും. ഇപ്പോഴിതാ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ലാല്‍. കൂടെപ്പിറന്നില്ലെങ്കിലും ഇച്ചാക്ക തന്‍റെ ചേട്ടനാണെന്ന് ലാല്‍ പറഞ്ഞു.

ലാലിന്‍റെ വാക്കുകള്‍

മനുഷ്യര്‍ തമ്മില്‍ ജന്മബന്ധവും കര്‍മബന്ധവുമുണ്ടെന്നാണ് പറയുന്നത്. ചില സമയങ്ങളില്‍ രക്തബന്ധത്തേക്കാള്‍ വലുതാണ് കര്‍മബന്ധം. കൂടെ പിറന്നിട്ടില്ല, എന്നേയുള്ളൂ, ഇച്ചാക്ക എനിക്ക് ജ്യേഷ്ഠനാകുന്നത് അങ്ങനെയാണ്. ഒരേ കാലത്ത് സിനിമയില്‍ എത്തിയെങ്കിലും പ്രായം കൊണ്ടും അനുഭവം കൊണ്ടും ജ്യേഷ്ഠന്‍. എന്നെ പ്രചോദിപ്പിച്ച ഒരാള്‍. ശരീരം കൊണ്ടും അഭിനയം കൊണ്ടും ശബദ്ം കൊണ്ടും ഇച്ചാക്കയുടെ യുവത്വം നിത്യഹരിതമായി നില്‍ക്കുന്നത് നിസ്സാര കാര്യമല്ല. ഈ ജന്മനാളില്‍ ഇച്ചാക്കയ്ക്ക് ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേരുന്നു. ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഈശ്വരന്‍ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ- മോഹന്‍ലാല്‍ പറഞ്ഞു.മഞ്ജു വാര്യര്‍,പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ മമ്മൂട്ടിക്ക് ജന്‍മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്.


Similar Posts