< Back
Entertainment
പെട്ടെന്ന് ശ്രീനിയെ കണ്ടപ്പോൾ ഇമോഷണലായി,ആ സമയത്ത് അതല്ലാതെ വേറെയൊന്നും ചെയ്യാൻ തോന്നിയില്ല; മോഹൻലാൽ
Entertainment

'പെട്ടെന്ന് ശ്രീനിയെ കണ്ടപ്പോൾ ഇമോഷണലായി,ആ സമയത്ത് അതല്ലാതെ വേറെയൊന്നും ചെയ്യാൻ തോന്നിയില്ല'; മോഹൻലാൽ

Web Desk
|
10 Sept 2022 11:05 AM IST

'സുഖമില്ലാതായപ്പോഴും ശ്രീനിവാസന്റെ ഭാര്യയോടും മക്കളോടും വിളിച്ച് വിവരങ്ങൾ തിരക്കാറുണ്ടായിരുന്നു'

ദാസനും വിജയനും..മലയാളികളുടെ എക്കാലത്തെയു കൂട്ടുകെട്ടായിരുന്നു. ഒരുപാട് ഹിറ്റ് ചിത്രങ്ങളും ഈ കൂട്ടുകെട്ടിൽ മലയാള സിനിമയിലുണ്ടായിട്ടുണ്ട്. അടുത്തിടെ ഒരു ടെലിവിഷൻ ഷോയിൽ ശ്രീനിവാസനും മോഹൻലാലും ഒരുമിച്ചെത്തിയിരുന്നു. അസുഖബാധിതനായി ഏറെ നാൾ പൊതുവേദിയിൽ നിന്ന് വിട്ടുനിന്ന ശേഷമാണ് ശ്രീനിവാസൻ സ്റ്റേജ് ഷോയിൽ പങ്കെടുക്കാനെത്തിയത്. വേദിയിലെത്തിയ ശ്രീനിവാസനെ മോഹൻലാൽ ചേർത്ത് പിടിച്ച് ചുംബിക്കുന്ന ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു. ആ സമയത്ത് മനസിൽ എന്തായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മോഹൻലാൽ.

'പെട്ടെന്ന് ശ്രീനിയെ കണ്ടപ്പോൾ ഇമോഷണലായി. ഒരുപാട് കാലത്തിനു ശേഷമാണു ശ്രീനിവാസനെ കണ്ടത്. ഒരിക്കലും പ്രതീക്ഷിക്കാവുന്ന ശ്രീനിവാസനെയല്ല അന്ന് കണ്ടത്. ഒരുപാട് കാര്യങ്ങൾ മനസിലൂടെ കടന്നു പോയെന്നും മോഹൻലാൽ പറയുന്നു.

'ഞങ്ങൾ തമ്മിൽ അറിയാതെ സംഭവിക്കുന്ന കെമിസ്ട്രിയാണ്. എത്രയോ സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സംസാരിക്കാറുണ്ട്. സുഖമില്ലാതായപ്പോഴും ശ്രീനിവാസന്റെ ഭാര്യയോടും മക്കളോടും വിളിച്ച് വിവരങ്ങൾ തിരക്കാറുണ്ടായിരുന്നു. പെട്ടന്ന് ശ്രീനിവാസനെ കണ്ടപ്പോൾ വളരെ ഇമോണലായിപ്പോയി. അദ്ദേഹം അവിടെ വന്നു എന്ന് പറയുന്നത് തന്നെ വലിയ കാര്യാണ്. അദ്ദേഹത്തിന്റെ മനസിന്റെ നന്മകൂടി അതിലുണ്ട്. അദ്ദേഹത്തിന്റെ പ്രവൃത്തിമണ്ഡലത്തിൽ ഒരു പരിപാടി നടക്കുമ്പോൾ അവിടെ വരാനും സംസാരിക്കാനും തയ്യാറാകുക എന്നത് വലിയ കാര്യമാണെന്നും ലാൽ പറഞ്ഞു.മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ അന്നത്തെ സംഭവത്തെ കുറിച്ച് മനസ് തുറന്നത്.

' ഒരുപാട് കാലത്തിന് ശേഷമാണ് അദ്ദേഹത്തെ കാണുന്നത്. ഒരിക്കലും പ്രതീക്ഷാവുന്ന ശ്രീനിവാസനെയല്ല അവിടെ കണ്ടത്. ആ നിമിഷം ഒരുപാട് കാര്യങ്ങൾ മനസിലൂടെ കടന്നുപോയി. ഞങ്ങൾ ചെയ്ത സിനിമകൾ.. അങ്ങിനെ. ആ സമയത്ത് അതല്ലാതെ വേറെയൊന്നും ചെയ്യാൻ തോന്നിയില്ല. അത്രയും സങ്കടമായിപ്പോയി'. മോഹൻലാൽ കൂട്ടിച്ചേർത്തു.

'പ്രണവ് പുസ്തകമെഴുതാനുള്ള തയ്യാറെടുപ്പിലാണ്. താൻ ചെയ്യാൻ ആഗ്രഹിച്ച കാര്യങ്ങളാണ് അയാൾ ചെയ്തുകൊണ്ടിരിക്കുന്നത്. നമുക്ക് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ചെയ്യുന്നതിൽ സന്തോഷിക്കുന്നുണ്ടെന്നും മോഹൻലാൽ പറഞ്ഞു.

Similar Posts